സിനിമയിലെയും ജീവിതത്തിലെയും ചില സാമ്യതകള്‍!
വെബ് ഡെസ്‍ക്
എന്നും വിസ്‍മയകരമാണ് ബോളിവുഡ് ലോകം. ബോളിവുഡ് ലോകത്ത് വിസ്‍മയകരമായ ചില യാദൃശ്ചികതകളും കാണാം. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും. അങ്ങനെ ചില യാദൃശ്ചികതകള്‍ ഇതാ..
മുന്‍ കാമുകന്റേയും ഭര്‍ത്താവിന്റേയും ജന്‍മദിനം ഒന്ന്
ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദരയുടേയും മുന്‍ കാമുകന്‍ അക്ഷയ് കുമാറിന്റേയും ജന്‍മദിനം ഒരേദിവസമാണ്- സെപ്റ്റംബര്‍ ഒമ്പത്.
രാജ്കുമാര്‍ ഷാഹിദില്‍, ഷാഹിദ് രാജ്കുമാറില്‍
രാജ്കുമാര്‍ റാവു നായകനായി എത്തി ഏറെ പ്രശംസപിടിച്ചു പറ്റിയ ചിത്രമാണ് ഷാഹിദ്. രസകരമെന്ന് പറയട്ടേ, ഷാഹിദ് കപൂര്‍ ആര്‍..രാജ്കുമാര്‍ എന്ന സിനിമയിലും അഭിനയിച്ചു.
മന്‍സ ജല്‍സ ആയി, ജന്നറ്റ് മന്നറ്റ് ആയി
അമിതാഭ് ബച്ചന്റെ ബംഗ്ലാവിന് ആദ്യം പേര് മന്‍സ എന്നായിരുന്നു. വാസ്‍തുപ്രകാരം പേര് ജല്‍സ എന്നാക്കി. ഇതേപോലെ ഷാരൂഖ് ഖാന്റെ വീടിന്റെ പേര് ജന്നറ്റ് എന്നത് മന്നറ്റ് എന്ന് മാറ്റി.
അജയ് ദേവ്ഗണിന് കിട്ടേണ്ട ചെന്നൈ എക്സ്‍പ്രസ് കിട്ടിയത് ഷാരൂഖിന്
സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്സ്‍പ്രസ് ആദ്യം അജയ് ദേവ്‍ഗണ്‍ ഫിലിംസിന് വേണ്ടിയായിരുന്നു ആലോചിച്ചിരുന്നത്. പക്ഷേ ഒടുവില്‍ ചിത്രം നിര്‍മ്മിക്കാന്‍ അവസരം കിട്ടിയത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്‍ന്‍മെന്റിനും. ഇരു താരങ്ങളും തമ്മിലുള്ള ശത്രുതയെ തുടര്‍ന്നാണ് നിര്‍മ്മാണക്കമ്പനി മാറിയത്.
കരീനയ്‍ക്കും കത്രീനയ്‍ക്കും ഒരേ പേര്!
കരീന കപൂറിനും കത്രീന കൈഫിനും ഒരേ ചുരുക്കപ്പേര് ആണ് - കെകെ. കരീന പക്ഷേ സെയ്ഫലി ഖാനെ വിവാഹം കഴിച്ചപ്പോള്‍ കെകെകെ ആയി. കത്രീന കൈഫ് കാമുകന്‍ രണ്‍ബിര്‍ കപൂറിനെ വിവാഹം കഴിച്ചാല്‍ കെകെക ആകും.
പേരും ജന്‍മദിനവും ഒന്ന്
ഗായകന്‍ സോനു നിഗത്തിന്റേയും നടന്‍ സോനു സൂദിന്റേയും പേരിന്റെ ആദ്യഭാഗങ്ങളില്‍ മാത്രമല്ല സാമ്യമുള്ളത്. ഇവരുടെ ജന്‍മദിനവും ഒന്നാണ് - ജൂലൈ 30
ബ്രിട്ടിഷുകാരന്‍ ഗാന്ധിജിയുടെ ജീവിതം സിനിമയാക്കി, ഇന്ത്യക്കാരന്‍ എലിസബത്തിന്റേയും
ഇന്ത്യയുടെ രാഷ്‍ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതം സര്‍ റിച്ചാര്‍ഡ് ആറ്റെന്‍ബോറോ 1982ല്‍ സിനിമയാക്കി. ഇന്ത്യന്‍ സംവിധായകനായ ശേഖര്‍ കപൂര്‍ 1998ല്‍ എലിസബത്ത് രാഞ്ജിയുടെ ജീവിതവും സിനിമയ്‍ക്ക് പ്രമേയമാക്കി.
വെള്ളിത്തിരയിലും ജീവിതത്തിലും ഭര്‍ത്താവിന്റെ പേര് ഒരുപോലെ
ബോളിവുഡ് ലേഡി സൂപ്പര്‍സ്റ്റാര്‍ വിദ്യാ ബാലന്റെ ഭര്‍ത്താവിന്റെ പേര് സിദ്ദാര്‍ഥ് റോയ് കപൂര്‍ എന്നാണ്. ഷാദി കെ സൈഡ് ഇഫക്ടസ് എന്ന ചിത്രത്തില്‍ വിദ്യാബാലന്റെ കഥാപാത്രത്തിന്റെ ഭര്‍ത്താവിന്റെ പേരും സിദ്ദാര്‍ഥ് റോയ് എന്നാണ്.
പേര് മാറാതെ രണ്ട് ചിത്രങ്ങള്‍ രണ്ടു തവണ!
ലോകസിനിമാ മേഖലയില്‍ തന്നെ അപൂര്‍വമായിരിക്കും ഈ സംഭവം. ധര്‍മ്മ പ്രൊഡക്ഷന്‍ രണ്ട് ചിത്രങ്ങളാണ് രണ്ട് തവണ അതേപേരില്‍ നിര്‍മ്മിച്ചത്. അമിതാഭ് ബച്ചനെ നായകനാക്കി 1990ലാണ് അഗ്നീപഥ് റിലീസ് ചെയ്‍ത്. 2012ല്‍ ഹൃത്വിക് റോഷനെ നായകനാക്കി അഗ്നീപഥ് ധര്‍മ്മ പ്രൊഡക്ഷന്‍സ് വീണ്ടും നിര്‍മ്മിച്ചു. ദോസ്‍താന എന്ന ചിത്രം 1980ല്‍ അമിതാഭ് ബച്ചനേയും ശത്രുഘ്‍നന്‍ സിന്‍ഹയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കി. 2008ല്‍ ദോസ്‍താന വീണ്ടും എത്തി. ജോണ്‍ എബ്രഹാമിനേയും അഭിഷേക് ബച്ചനേയും പ്രധാന കഥാപാത്രങ്ങളാക്കി.