Asianet News MalayalamAsianet News Malayalam

'അപായമേഖല'യില്‍ അഞ്ച് പേര്‍; ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റ്

നോമിനേറ്റ് ചെയ്യുന്ന രീതിയും വ്യത്യസ്തവും കൗതുകമുണര്‍ത്തുന്നതുമായിരുന്നു. ഇതിനുമുന്‍പ് ഓരോരുത്തരും ഒന്നോ രണ്ടോ പേരെ നോമിനേറ്റ് ചെയ്യുകയായിരുന്നുവെങ്കില്‍ ഇക്കുറി അതിന് വ്യത്യാസമുണ്ടായി.

new elimination list in bigg boss
Author
Thiruvananthapuram, First Published Aug 6, 2018, 11:52 PM IST | Last Updated Aug 6, 2018, 11:52 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ഈയാഴ്ചത്തെ എലിമിനേഷനായുള്ള നോമിനേഷന്‍ പ്രഖ്യാപിച്ചു. അഞ്ച് പേര്‍ക്കാണ് ഇത്തവണ നോമിനേഷന്‍ ലഭിച്ചത്. സാബുമോന്‍, പേളി മാണി, അരിസ്റ്റോ സുരേഷ്, അനൂപ് ചന്ദ്രന്‍, അതിഥി റായ് എന്നിവര്‍ക്കാണ് നോമിനേഷന്‍ ലഭിച്ചത്.

നോമിനേറ്റ് ചെയ്യുന്ന രീതിയും വ്യത്യസ്തവും കൗതുകമുണര്‍ത്തുന്നതുമായിരുന്നു. ഇതിനുമുന്‍പ് ഓരോരുത്തരും ഒന്നോ രണ്ടോ പേരെ നോമിനേറ്റ് ചെയ്യുകയായിരുന്നുവെങ്കില്‍ ഇക്കുറി അതിന് വ്യത്യാസമുണ്ടായി. ഈരണ്ട് പേരെ ഒരുമിച്ച് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് അതില്‍ ആര് പുറത്തുപോകണം എന്നത് കൂട്ടായി തീരുമാനിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ബിഗ് ബോസ്. ഇത് പ്രകാരം സാബു-ബഷീര്‍, പേളി-ഷിയാസ്, ശ്രീനിഷ്-അരിസ്റ്റോ സുരേഷ്, അഞ്ജലി-അതിഥി, രഞ്ജിനി-അനൂപ് എന്നീ അഞ്ച് ജോഡികളെയാണ് ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്.

ഇതില്‍ നാല് ജോഡികളും ബഹളങ്ങളൊന്നുമില്ലാതെ തങ്ങളില്‍ ആരൊരാള്‍ പുറത്തുപോകണമെന്ന് തീരുമാനമെടുത്തുവെങ്കില്‍ അഞ്ജലിയും അതിഥിയും തമ്മില്‍ വലിയ തര്‍ക്കം നടന്നു. തനിക്ക് പുറത്തുപോകാന്‍ പറ്റില്ലെന്നും അഞ്ജലി പുറത്തുപോകട്ടെയെന്നുമായിരുന്നു അതിഥിയുടെ നിലപാട്. താന്‍ വന്നിട്ട് കുറച്ചുദിവസങ്ങള്‍ ആയല്ലേ ഉള്ളുവെന്ന് അഞ്ജലി പറഞ്ഞെങ്കിലും വിട്ടുവീഴ്ചയൊന്നുമുണ്ടായില്ല അതിഥിയുടെ തീരുമാനത്തില്‍. തന്നെ മലയാളത്തില്‍ ആര്‍ക്കും അറിയില്ലെന്നും നിങ്ങള്‍ ഫിലിംസ്റ്റാര്‍ അല്ലേ എന്നുമൊക്കെ അഞ്ജലിയോട് അതിഥി പറയുന്നുണ്ടായിരുന്നു. എന്നാല്‍ നോമിനേഷന്‍ ലിസ്റ്റിലേക്ക് പോകേണ്ടത് ആരെന്ന ചോദ്യത്തിന് യഥാസമയം ഇരുവര്‍ക്കും ഒറ്റയുത്തരത്തില്‍ എത്താന്‍ കഴിയാതിരുന്നതോടെ ബിഗ് ബോസ് ഇരുവര്‍ക്കും കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. എന്നാല്‍ കണ്‍ഫെഷന്‍ റൂമിന് പുറത്തേക്കും ഇരുവര്‍ക്കുമിടയിലെ തര്‍ക്കം തുടര്‍ന്നു. ഇതോടെ ക്യാപ്റ്റന്‍ അര്‍ച്ചനയോട് ഇതില്‍ ഒരാളെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം അതിഥിയെ നോമിനേറ്റ് ചെയ്തു അര്‍ച്ചന.

സാബു-ബഷീര്‍ ജോഡിയില്‍ സാബു സ്വയം നോമിനേഷന്‍ ഏറ്റെടുക്കുകയായിരുന്നു. ഈ തീരുമാനത്തിന് കാര്യമായ ചര്‍ച്ചയൊന്നുമുണ്ടായില്ല. പേളി-ഷിയാസ് ജോഡിയില്‍ ആദ്യം ഷിയാസ് നോമിനേഷന്‍ ലിസ്റ്റില്‍ പ്രവേശിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അവര്‍ തീരുമാനം മാറ്റി. ശ്രീനിഷ്-അരിസ്റ്റോ സുരേഷ് ജോഡിയില്‍ പതിവുപോലെ അരിസ്റ്റോ സുരേഷ് വിട്ടിവീഴ്ചയ്ക്ക് തയ്യാറായി. ഏറെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല സുരേഷിന്. രഞ്ജിനി-അനൂപ് ജോഡിയുടെ തീരുമാനത്തിലും തര്‍ക്കങ്ങളൊന്നുമുണ്ടായില്ല. തനിക്ക് മത്സരിക്കാനുള്ള ആഗ്രഹം രഞ്ജിനി പ്രകടിപ്പിച്ചതിന് പിന്നാലെ നോമിനേഷന്‍ ലിസ്റ്റിലേക്ക് അനൂപ് തന്‍റെ പേര് ചേര്‍ക്കുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios