Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ കാര്യമായിട്ടാണോ?' പേളിയോടും ശ്രീനിഷിനോടും മോഹന്‍ലാല്‍

ഈ വിഷയത്തില്‍ പേളിയുടെ അച്ഛന്‍ മാണി പോളിന്റെ പ്രതികരണം നേരത്തേ പുറത്തുവന്നിരുന്നു. ഇത്ര തിടുക്കപ്പെട്ട് തീരുമാനം എടുത്തത് എന്താണെന്ന് അറിയില്ലെന്നും പേളിയുടെ തീരുമാനം കുടുംബത്തെ ബാധിച്ചിട്ടുണ്ടെന്നും മാണി പോള്‍ പ്രതികരിച്ചിരുന്നു.

mohanlal enquiring pearle and srinish about their relation
Author
Thiruvananthapuram, First Published Sep 2, 2018, 12:12 PM IST | Last Updated Sep 10, 2018, 5:16 AM IST

പേളി-ശ്രീനിഷ് പ്രണയവും വിവാഹിതരാവാന്‍ ആഗ്രഹിക്കുന്നുവെന്ന ഇരുവരുടെയും വെളിപ്പെടുത്തലുമായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന ചര്‍ച്ചാവിഷയം. അമ്മയോട് ഇക്കാര്യം സംസാരിക്കണമെന്ന് പേളി ആവശ്യപ്പെട്ടപ്പോള്‍ ശ്രീനിഷും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരെയും ബിഗ് ബോസ് ഹൗസില്‍ എത്തിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കാമെന്നും മോഹന്‍ലാല്‍ ഉറപ്പ് കൊടുത്തിരുന്നു. എന്നാല്‍ ഇരുവരുടെയും തീരുമാനം ഉറച്ചതാണോ എന്ന് മോഹന്‍ലാല്‍ ശനിയാഴ്ച എപ്പിസോഡില്‍ ആരാഞ്ഞു.

ബിഗ് ബോസില്‍ ഹൗസില്‍ അവശേഷിക്കുന്ന ഓരോ മത്സരാര്‍ഥിയുടെയും കഴിഞ്ഞ ഒരാഴ്ചത്തെ പ്രകടനങ്ങളും പെരുമാറ്റങ്ങളും മുന്‍നിര്‍ത്തിയുള്ള സംസാരത്തിനിടെയായിരുന്നു പേളിയോടും ശ്രീനിഷിനോടും മോഹന്‍ലാലിന്റെ ചോദ്യം. നിങ്ങളുടെ പ്രണയവും വിവാഹിതരാവാനുള്ള തീരുമാനവും കാര്യമായിട്ടാണോ എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. പെട്ടെന്നുണ്ടായ തോന്നലില്‍ നിന്നല്ലെന്നും ആലോചിച്ചെടുത്ത തീരുമാനം തന്നെയാണെന്നുമായിരുന്നു ഇരുവരുടെയും മറുപടി.

ഈ വിഷയത്തില്‍ പേളിയുടെ അച്ഛന്‍ മാണി പോളിന്റെ പ്രതികരണം നേരത്തേ പുറത്തുവന്നിരുന്നു. ഇത്ര തിടുക്കപ്പെട്ട് തീരുമാനം എടുത്തത് എന്താണെന്ന് അറിയില്ലെന്നും പേളിയുടെ തീരുമാനം കുടുംബത്തെ ബാധിച്ചിട്ടുണ്ടെന്നും മാണി പോള്‍ പ്രതികരിച്ചിരുന്നു. പേളി എനിക്ക് ഇപ്പോഴും ചെറിയ കുട്ടിയാണ്. ഒരു പുരുഷനെ തെരഞ്ഞെടുക്കാന്‍ അവള്‍ക്ക് അറിയാമെന്നാണ് എന്റെ വിചാരം. എന്നാല്‍ പത്തിരുപത് ദിവസം പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ അവള്‍ തീരുമാനിച്ചെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല, മാണി പോള്‍ പ്രതികരിച്ചിരുന്നു.

അതേസമയം മൂന്ന് പേരാണ് ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍. അനൂപ് ചന്ദ്രന്‍, പേളി മാണി, ഷിയാസ് കരിം എന്നിവരാണ് ലിസ്റ്റില്‍. ഇവരില്‍ ഒന്നോ രണ്ടോ പേര്‍ ഞായറാഴ്ച എപ്പിസോഡില്‍ പുറത്താവുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios