'പ്രകാശന്‍' നയിക്കുമ്പോള്‍ 'മാരി' എവിടെ? മൂന്ന് ദിവസത്തെ കേരള കളക്ഷന്‍
ഒടിയനും കൂട്ടി പത്ത് ക്രിസ്മസ് ചിത്രങ്ങള്‍ കളിക്കുന്ന കേരളത്തിലെ തീയേറ്ററുകളില്‍ ടൊവീനോ പ്രതിനായകനായെത്തുന്ന മാരി 2 എത്തരത്തിലാണ് സ്വീകരിക്കപ്പെടുന്നത്?
ഇത്രയധികം സിനിമകള്‍ ഒരുമിച്ച് തീയേറ്ററുകളിലെത്തുന്ന ഒരു ഉത്സവകാലം അടുത്തകാലത്തുണ്ടായിട്ടില്ല, ഇത്തവണത്തെ ക്രിസ്മസ് പോലെ. ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി വിവിധ ഭാഷകളിലായി ഒന്‍പത് സിനിമകളാണ് കേരളത്തിലെ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്ന് നാലും തമിഴില്‍ നിന്ന് മൂന്നും ഹിന്ദിയില്‍ നിന്നും കന്നഡത്തില്‍ നിന്നും ഓരോ ചിത്രങ്ങളുമാണ് റിലീസ് ചെയ്യപ്പെട്ടത്. തീയേറ്റര്‍ ലഭ്യമല്ലാത്തതിനാല്‍ കേരളത്തില്‍ എത്താത്ത തമിഴ് ചിത്രങ്ങളുമുണ്ട്.
റിലീസ് ചിത്രങ്ങളുടെ എണ്ണക്കൂടുതല്‍ തമിഴ്‌നാട്ടില്‍ പ്രധാന റിലീസുകളുടെയൊക്കെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. ധനുഷ് നായകനും ടൊവീനോ പ്രതിനായകനുമാവുന്ന മാരി 2ന്റെ സ്ഥിതിയും അതുതന്നെ. എന്നാല്‍ ഒടിയനും കൂട്ടി പത്ത് ക്രിസ്മസ് ചിത്രങ്ങള്‍ കളിക്കുന്ന കേരളത്തിലെ തീയേറ്ററുകളില്‍ ടൊവീനോ പ്രതിനായകനായെത്തുന്ന മാരി 2 എത്തരത്തിലാണ് സ്വീകരിക്കപ്പെടുന്നത്?
. @dhanushkraja - @Sai_Pallavi92 's #Maari2 has opened well at the #Kerala Box office..
— Ramesh Bala (@rameshlaus) December 24, 2018
3-days Opening Weekend Gross : ₹ 1.83 Crs pic.twitter.com/CGhdckBwGf
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലേത് ചേര്‍ത്ത് 1.83 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്യുന്നു. 2015ല്‍ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാംഭാഗമാണ് 'മാരി 2'. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. വട ചെന്നൈക്ക് ശേഷമെത്തുന്ന ധനുഷ് ചിത്രമാണിത്.