'ജീം ഭൂം ബാ'; സ്വപ്നങ്ങള്‍ പങ്കുവച്ച് അസ്കര്‍ അലി

ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കൊപ്പമാണ് അസ്ക്കർ അലി ഫേസ്ബുക്ക് ലൈവിൽ വന്ന് വിശദാംശങ്ങള്‍ പങ്കുവെച്ചത്

jheem boom bhaa askar ali

പ്രമുഖ യുവനടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനായെത്തന്ന 'ജീം ഭൂം ബാ' ഈമാസം 9 ന് ചിത്രീകരണം തുടങ്ങുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ്‍‍ലുക്ക് പോസ്റ്റര്‍ കഴി‍ഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സണ്ണി വെയ്ൻ തൻ്റെ ഫേസ്‍‍ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് 'ജീം ഭൂം ബാ' ഒരുക്കുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമാകും 'ജീം ഭൂം ബാ' എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന ഉറപ്പ്.

ബൈജു സന്തോഷ് , അനീഷ് ഗോപാല്‍ , അഞ്ജുകുര്യന്‍ , നേഹാ സക്‌സേന , കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരും ചിത്രത്തിലുണ്ട്. മിസ്റ്റിക് ഫ്രയിംസിൻ്റെ ബാനറില്‍ സച്ചിന്‍ വി.ജിയാണ് ജീം ബൂം ബാ നിര്‍മ്മിച്ചിരിക്കുക.

 'ജീം ഭൂം ബാ' യുടെ അണിയറ പ്രവർത്തകർക്കൊപ്പം അസ്ക്കർ അലി ഫേസ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios