സീരിയലല്ല ജീവിതം, ഇവരാണ് നായക താരങ്ങളുടെ യഥാര്‍ഥ പങ്കാളികള്‍

സാന്ത്വനത്തിലെ ശിവനായി എത്തിയ സീരിയല്‍ താരത്തിന്റ ഉള്‍പ്പെടെയുള്ളവടെയെ യഥാര്‍ഥ പങ്കാളിയുടെ പേരുകള്‍.

Malayalams prominent hit television Serial actors life partners detail hrk

മലയാളികള്‍ക്ക് വീട്ടുകാരെ പോലെയാണ് സീരിയല്‍ താരങ്ങള്‍ മിക്കവരും. സീരിയലില്‍ ജോഡികളായ കഥാപാത്രങ്ങളാകുന്നവര്‍ യഥാര്‍ഥ ജീവിതത്തിലും അങ്ങനെയാണെന്ന് കരുതുന്നവരുമുണ്ട്. താരങ്ങളുടെ വിശേഷങ്ങളും സാകൂതം ശ്രദ്ധിക്കുന്നവരാണ് സീരിയല്‍ പ്രേക്ഷകര്‍. ഇതാ മലയാളത്തിന്റെ പ്രിയപ്പെട്ട സീരിയല്‍ താരങ്ങളുടെ യഥാര്‍ഥ ഭാര്യമാരുടെ പേരു വിവരങ്ങള്‍.

യുവ കൃഷ്‍ണ സുന്ദരി എന്ന സീരയിലിലെ നായകനാണ്. ഭാര്യ മൃദുല വിജയ്‍യും സീരിയല്‍ നടിയായി പ്രേക്ഷകപ്രീതി നേടിയ കലാകാരിയാണ്. ശിവാഞ്‍ജലി എന്ന പേരില്‍ പ്രേക്ഷകര്‍ ആഘോഷിക്കുന്ന ജോഡികളാണ് സാന്ത്വനത്തില്‍ ശിവനായി എത്തുന്ന സജിൻ ടി പിയും  അഞ്‍ലിയായ ഗോപിക അനിലും. സജിൻ ടി പിയുടെ ഭാര്യ താരമായി ശ്രദ്ധയാകര്‍ഷിച്ച സജ്‍നയാണ്. പ്രിയയാണ് അരുണ്‍ ഘോഷിനറെ ഭാര്യ. കുടുംബവിളക്കിലൂടെയും ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു പ്രധാന താരമായ നവീൻ അറയ്‍ക്കലിന്റെ യഥാര്‍ഥ ഭാര്യയുടെ പേര് സിനി നവീൻ എന്നാണ്. പത്തരമാറ്റ് എന്ന ഒരു ഹിറ്റ് സീരിയലിലെ വിഷ്‍ണു വി നായരുടെ ഭാര്യയുടെ പേര് കാവ്യ എന്നാണ്.

സീരിയലില്‍ മാത്രമല്ല നിരവധി ഹിറ്റ് സിനിമകളിലും വേഷമിട്ട നടനാണ് ശരത് ദാസ്. ബാലനും രമയും എന്ന ഒരു സീരിയലിലാണ് ശരദ് ദാസ് ഇപ്പോള്‍ വേഷമിടുന്നത്. സീരിയലിലെ നിത്യ ഹരിത നായകനായ താരം ശരത് ദാസിന്റെ യഥാര്‍ഥ ഭാര്യയുടെ പേര് മഞ്‍ജു ശരത് എന്നാണ്. മഞ്‍ജു അഭിമുഖങ്ങളില്‍ ശരത്തിനൊപ്പം എത്താറുണ്ട്.

ഗീതാഗോവിന്ദം എന്ന ഹിറ്റ് മലയാളം സീരിയലിലെ നായകനാണ് നിലവില്‍ സാജൻ സൂര്യ. ബിസിനസ് പ്രമുഖനായ ഗോവിന്ദ് മാധവായി സീരിയലില്‍ എത്തുന്ന സാജൻ സൂര്യയുടെ നായികയായി വേഷമിടുന്നത് യുവ നടി ബിന്നി സെബാസ്റ്റ്യനാണ്. എന്നാല്‍ വിനീത സാജൻ എന്നാണ് സീരിയലിനു പുറത്തെ യഥാര്‍ഥ ജീവിതത്തില്‍ സാജൻ സൂര്യയുടെ ഭാര്യയുടെ പേര്. നായിക ബെന്നി സെബാസ്റ്റ്യന്റെ ഭര്‍ത്താവ് സീരിയലില്‍ നായകനായി തിളങ്ങി നില്‍ക്കുന്ന റോബിൻ ജോണിയും ആണ്.

Read More: ആറ് ആഡംബര കാറുകള്‍, 200 കോടി പ്രതിഫലം, രജനികാന്തിന്റെ സമ്പാദ്യം ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios