യുഎസ് കളക്ഷനില്‍ അജിത്തിനെ മറികടന്ന് ചിരഞ്ജീവി; 'വാള്‍ട്ടര്‍ വീരയ്യ' ഇതുവരെ നേടിയത്

ജനുവരി 11 ന് ആയിരുന്നു തുനിവിന്‍റെ റിലീസ് എങ്കില്‍ വാള്‍ട്ടര്‍ വീരയ്യ എത്തിയത് 13 ന്

waltair veerayya beats thunivu in us box office chiranjeevi ajith kumar

വിദേശ മാര്‍ക്കറ്റുകളില്‍ തമിഴ് സിനിമയ്ക്കു മേല്‍ തെലുങ്ക് സിനിമയ്ക്കുള്ള ആധിപത്യം ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് പൊങ്കല്‍, സംക്രാന്തി റിലീസുകളായി എത്തിയ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കണക്കുകള്‍. നാല് താരചിത്രങ്ങളാണ് തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്ന് പൊങ്കല്‍, സംക്രാന്തി റിലീസുകളായി ഈ വാരാന്ത്യത്തില്‍ എത്തിയത്. ഇതില്‍ അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ തുനിവ്, ചിരഞ്ജീവിയെ നായകനാക്കി കെ എസ് രവീന്ദ്ര ഒരുക്കിയ വാള്‍ട്ടര്‍ വീരയ്യ എന്നീ ചിത്രങ്ങള്‍ യുഎസ് ബോക്സ് ഓഫീസില്‍ സ്വന്തമാക്കിയ നേട്ടം ഇതിന്‍റെ പുതിയ ഉദാഹരണമാണ്. 

ജനുവരി 11 ന് ആയിരുന്നു തുനിവിന്‍റെ റിലീസ് എങ്കില്‍ വാള്‍ട്ടര്‍ വീരയ്യ എത്തിയത് 13 ന് ആയിരുന്നു. അജിത്തിന്‍റെ കരിയര്‍ ബെസ്റ്റ് കളക്ഷനുമാണ് യുഎസില്‍ തുനിവ് നേടിയത്. ഒരു മില്യണ്‍ ഡോളര്‍. അതായത് 8.17 കോടി രൂപ. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ഇപ്പുറം തിയറ്ററുകളിലെത്തിയ വാള്‍ട്ടര്‍ വീരയ്യ അവിടെനിന്ന് സ്വന്തമാക്കിയിരിക്കുന്നത് 1.7 മില്യണ്‍ ഡോളര്‍ ആണ്. അതായത് 14 കോടി ഇന്ത്യന്‍ രൂപ.

ALSO READ : 'അമല്‍ കൊണ്ടുവന്നത് ഫോര്‍ ബ്രദേഴ്സിന്‍റെ സിഡി'; 'ബിഗ് ബി' സംഭവിച്ചതിനെക്കുറിച്ച് മമ്മൂട്ടി

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് തുനിവ് ആദ്യ അഞ്ച് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടിയെങ്കില്‍ ചിരഞ്ജീവി ചിത്രം ആദ്യ 3 ദിവസത്തില്‍ തന്നെ 100 കോടി ക്ലബ്ബില്‍ ഇടംനേടിയിട്ടുണ്ട്. 108 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്ഷന്‍. ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയിരുന്ന ഗോഡ്‍ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന ചിത്രമാണിത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ രവി തേജയും കാതറിന്‍ ട്രെസയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.  ചിത്രത്തിന്‍റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്.

Latest Videos
Follow Us:
Download App:
  • android
  • ios