വിദേശത്ത് ക്ലിക്കായോ തങ്കലാൻ?, വിക്രം ചിത്രം നേടിയതിന്റെ കണക്കുകള്‍
തങ്കലാന് വിദേശത്ത് നേടാനായതിന്റെ കണക്കുകള്‍.
വൻ പ്രതീക്ഷയോടെ എത്തിയ വിക്രം ചിത്രമാണ് തങ്കലാൻ. ഞെട്ടിക്കുന്ന പ്രകടനമാണ് നടൻ വിക്രം ചിത്രത്തില്‍ നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴകത്ത് രക്ഷയാകുമോ ഇനി തങ്കലാൻ സിനിമ എന്നതിലാണ് ആകാംക്ഷ. വിദേശത്ത് നിന്ന് മാത്രം ആറ് കോടിയോളം തങ്കലാൻ നേടി എന്നാണ് പ്രമുഖ സിനിമ ട്രേഡ്‍ അനിലസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.
തമിഴ്‍നാട്ടില്‍ മാത്രം തങ്കലാൻ 11.7 കോടി രൂപ റിലീസിന് നേടിയിരിക്കുന്നുവെന്നാണ് സൂചന. 2024ല്‍ ഒന്നാമതുള്ള ഇന്ത്യൻ 2 സിനിമ റിലീസിന് തമിഴ്‍നാട്ടില്‍ നിന്ന് 16.5 കോടി രൂപയാണ് നേടിയത്. രണ്ടാമത് ധനുഷിന്റെ രായനാണ്. രായൻ തമിഴ്‍നാട്ടില്‍ റിലീസിന് 11.85 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാണ് വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്
മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുവെന്നതില്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം ജി വി പ്രകാശ് കുമാറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കല.
Read More: ആരെയൊക്കെ 'നുണക്കുഴി' വീഴ്‍ത്തും, കോടികളുടെ കളക്ഷൻ, ആകെ നേടിയ തുക ഞെട്ടിക്കുന്നത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക