Asianet News MalayalamAsianet News Malayalam

ഉണ്ണി മുകുന്ദന്റെ ഗരുഡൻ നേടിയത് എത്രയാണ്?, കണക്കുകള്‍ പുറത്ത്

ഗരുഡന് ശരിക്കും നേടാനായത് എത്ര?.

Unni Mukundan Garudan global collection report out hrk
Author
First Published Jun 27, 2024, 3:27 PM IST

സൂരി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഗരുഡൻ. മലയാളത്തിന്റെ ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഗരുഡന് ഉണ്ട്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്.  ആഗോളതലത്തില്‍ സൂരിയുടെ ഗരുഡൻ 58.94 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഗരുഡൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. അമ്പരപ്പിക്കുന്ന കുതിപ്പാണ് ഗരുഡൻ നടത്തുന്നത്. മലയാളത്തിന്റെ ശിവദയും ഗരുഡനില്‍ ഉണ്ണിക്കൊപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാര്‍ സംവിധാനവും തിരക്കഥ വെട്രിമാരനുമാണ്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രാഹണം ആര്‍തര്‍ വില്‍സണാണ്. യുവ ശങ്കര്‍ രാജയാണ് സംഗീതം.

ഗരുഡൻ ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിയിലധികം റിലീസിന് നേടിയെന്നാണ് സാക്‍നില്‍കിന്റെ റിപ്പോര്‍ട്ട്. സൂരി പ്രധാന വേഷത്തിലെത്തിയ വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.

ജയ് ഗണേഷ് അടക്കം നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയ മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ അരങ്ങേറ്റം തമിഴിലാണ്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തില്‍ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്‍മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദൻ ഇപ്പോള്‍ രണ്ടാം തവണയാണ് തമിഴില്‍ പ്രധാന വേഷത്തില്‍ എത്താൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട് ഗരുഡൻ എന്ന പ്രൊജക്റ്റിന്.

Read More: ഞെട്ടിച്ച് കമല്‍ഹാസൻ, എങ്ങനെയുണ്ട് കല്‍ക്കി?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios