എഐയുടെ കാലമല്ലേ; ഒപ്പോയുടെ ഉടനെത്തുന്ന ഫോണുകളില്‍ ഫോട്ടോകള്‍ തകര്‍ക്കും
98 ശതമാനത്തോളം കൃത്യതയാണ് ഒപ്പോ പുത്തന്‍ സാങ്കേതികവിദ്യക്ക് അവകാശപ്പെടുന്നത്
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയുടെ റെനോ 12 സിരീസ് ഇന്ത്യയില്‍ ഉടനെത്തും. ചൈനയില്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച ഫോണുകളാണിത്. റെനോ 12, റെനോ 12 പ്രോ എന്നിവയാണ് ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയില്‍ വരുന്ന എഐ ബെസ്റ്റ് ഫേസ്, എഐ ഇറേസര്‍ 2.0, എഐ സ്റ്റുഡിയോ, എഐ ക്ലിയര്‍ ഫെയ്സ് എന്നീ ഫോട്ടോ ഫീച്ചറുകളാണ് ഏറ്റവും പ്രത്യേകത.
ഒപ്പോ റെനോ സിരീസിലെ എഐ ഇറേസര്‍ ഉപയോഗിച്ച് ചിത്രങ്ങളുടെ ബാക്ക്‌ഗ്രൗണ്ടില്‍ മാറ്റങ്ങള്‍ വരുത്താനാകും. 98 ശതമാനത്തോളം കൃത്യതയാണ് ഒപ്പോ ഈ സാങ്കേതികവിദ്യക്ക് അവകാശപ്പെടുന്നത്. അതേസമയം എഐ പെര്‍ഫെക്‌ട് ഷോട്ടും എഐ ക്ലിയര്‍ ഫേസും മികച്ച ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കും. എഐ ബെസ്റ്റ് ഫേയ്‌സിനാവട്ടെ മനുഷ്യമുഖവും വൈകാരികതയും കൃത്യമായി പകര്‍ത്താന്‍ കഴിയും എന്നാണ് കമ്പനിയുടെ അവകാശവാദം. ചിതങ്ങള്‍ മോഡിഫൈ ചെയ്യാന്‍ സഹായകമാവുന്നതാണ് എഐ സ്റ്റുഡിയോ. ഒപ്പോ റെനോ 12 സിരീസില്‍ ഇതിന് പുറമെ ഇന്‍ബിള്‍ട്ടായ ഗൂഗിള്‍ ജെമിനി ഫീച്ചറുകളുമുണ്ടാകും. ശബ്ദങ്ങള്‍ എഡിറ്റ് ചെയ്ത് മെച്ചപ്പെട്ടതാക്കാന്‍ എഐ ക്ലിയര്‍ വോയ്‌സ് എന്ന സംവിധാനവും ഒപ്പോയുടെ പുതിയ മോഡലുകളിലുണ്ട്.
6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഒപ്പോ റെനോ 12 സ്മാര്‍ട്ട്‌ഫോണ്‍ സിരീസിനുണ്ടാവുക. 50 മെഗാപിക്സല്‍ വരുന്നതാണ് പ്രധാന ക്യാമറ. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഇതിലുണ്ടാകും. എട്ട് എംപി അള്‍ട്രാ-വൈഡ് ക്യാമറയും രണ്ട് മെഗാപിക്‌സലിന്‍റെ മാക്രോ ക്യാമറയുമാണ് റീയര്‍ ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറകള്‍. 32 എംപിയുടെ സെല്‍ഫി ക്യാമറയാണ് മറ്റൊരു ആകര്‍ഷണം. 5000 എംഎഎച്ച് ബാറ്ററി വരുന്ന റെനോ 12 സിരീസിന് 80 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് കപ്പാസിറ്റിയുണ്ടാകും. മൂന്ന് നിറങ്ങളിലാണ് ഇപ്പോള്‍ ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
Read more: മികച്ച ബാറ്ററിയും അതിവേഗ ചാര്‍ജിംഗുമാണോ ലക്ഷ്യം; ഇതാ പറ്റിയ ഫോണ്‍, 24 ജിബി റാമും സ്വന്തം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം