പ്രകടനത്തിനുള്ള കൈയടികള്‍ ബോക്സ് ഓഫീസില്‍ പ്രതിഫലിച്ചോ? 'ഉള്ളൊഴുക്ക്' ഇതുവരെ നേടിയ കളക്ഷന്‍

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി ആന്‍ഡ് സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ചിത്രം

ullozhukku malayalam movie box office collection urvashi parvathy thiruvothu christo tomy

മലയാള സിനിമ മറുഭാഷാ സിനിമാപ്രേമികളില്‍ നിന്നുപോലും വലിയ അഭിനന്ദനങ്ങള്‍ നേടിയ വര്‍ഷമാണിത്. വ്യത്യസ്ത ജോണറുകളില്‍ പരീക്ഷണ സ്വഭാവമുള്ള മികച്ച ചിത്രങ്ങള്‍ വരികയും അവയൊക്കെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിക്കൊപ്പം ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടുകയും ചെയ്തു. ആ നിരയില്‍ ഒടുവിലെത്തിയ റിലീസുകളിലൊന്നായിരുന്നു ഉര്‍വ്വശിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക്.

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ കറി ആന്‍ഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ചിത്രമെന്ന നിലയിലും പ്രതിഭാധനരായ അഭിനേതാക്കളുടെ സംഗമമെന്ന നിലയിലും സിനിമാപ്രേമികള്‍ക്കിടയില്‍ റിലീസിന് മുന്‍പേ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച അഭിപ്രായം നേടാനും ചിത്രത്തിനായി. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ ബോക്സ് ഓഫീസില്‍ സ്വാധീനം ചെലുത്തിയോ? അങ്ങനെ ഉണ്ടായെന്നാണഅ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

പ്രമുഖ ഇന്ത്യന്‍ മൂവി ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 14 ദിവസം കൊണ്ട് ഉള്ളൊഴുക്ക് നേടിയിരിക്കുന്നത് 3.61 കോടി കളക്ഷനാണ്. ചിത്രത്തിന്‍റെ ജോണറും സ്വഭാവവുമൊക്കെ പരിഗണിക്കുമ്പോള്‍ പ്രേക്ഷക സ്വീകാര്യതയാണ് ബോക്സ് ഓഫീസ് കണക്കുകളില്‍ പ്രതിഫലിക്കുന്നത്. ഏത് ഗണത്തില്‍ പെടുന്ന സിനിമയാണെങ്കിലും മികച്ചതാണെങ്കില്‍ തങ്ങള്‍ തിയറ്ററുകളിലെത്തി കാണുമെന്ന, പ്രേക്ഷകരുടെ ഉറപ്പ് കൂടിയാണ് ഈ കളക്ഷനില്‍ പ്രതിഫലിക്കുന്നത്. 

സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഉർവശി, പാർവതി എന്നിവരെക്കൂടാതെ അലൻസിയർ, പ്രശാന്ത്‌ മുരളി, അർജുൻ രാധാകൃഷ്ണൻ, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നുണ്ട്.

ALSO READ : 'കങ്കുവയ്ക്ക് മുന്‍പ് ഒപ്പിട്ട കരാര്‍'; സംവിധാനം ചെയ്യാന്‍ പോകുന്ന ആദ്യ സിനിമയെക്കുറിച്ച് ബാല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios