ദുൽഖർ, അല്ലു അർജുൻ പടങ്ങൾ വീണു; കേരളത്തിൽ പണംവാരിയ തെലുങ്ക് ചിത്രങ്ങളിൽ ഒന്നാമൻ ആ സൂപ്പർതാര സിനിമ
നാലാം സ്ഥാനത്ത് പ്രഭാസ് ചിത്രം സലാർ ആണ്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം 'കൽക്കി 2898 എഡി' ആണ് ഇപ്പോൾ ഇന്ത്യൻ സിനിമയിലെ സംസാര വിഷയം. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ദൃശ്യവിസ്മയം ഒരുക്കിയ ചിത്രം ഒരു വാരം പിന്നിടുമ്പോൾ ഹൗസ് ഫുൾ ഷോകളുമായി പ്രദർശനം തുടരുകയാണ്. ഒപ്പം മികച്ച ബോക്സ് ഓഫീസ് കളക്ഷനും. കേരളത്തിലും വലിയ മുന്നേറ്റം ആണ് കൽക്കി നടത്തുന്നത്.
ഈ അവസരത്തിൽ കേരളത്തിൽ നിന്നും പണം വാരി പോയ തെലുങ്ക് സിനിമകളുടെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. മൊത്തം എട്ട് സിനിമകളുടെ വിവരമാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ നാല് സിനിമകളും പ്രഭാസിന്റേതാണ് എന്ന പ്രത്യേകതയും ഉണ്ട്. കേരളത്തിൽ വലിയ ഫാൻ ബേസ് ഉള്ള അല്ലു അർജുന്റെ സിനിമകളെയും പിന്തള്ളിയാണ് പ്രഭാസ് സിനിമകൾ വൻ കുതിപ്പ് നടത്തിയിരിക്കുന്നത്.
ലിസ്റ്റിൽ ഒന്നാമത് ഉള്ളത് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 ആണ്. 74.5 കോടിയാണ് ചിത്രത്തിന്റെ ടോട്ടൽ കേരള കളക്ഷ്ഷൻ. കണ്ടാം സ്ഥാനത്തും മറ്റൊരു രാജമാലി സിനിമയാണ്. രാം ചരണും ജൂനിയർ എൻടിആറും തകർത്ത് അഭിനയിച്ച് ഓസ്കറിൽ വരെ തിളങ്ങിയ ആർആർആർ ആണ് ആ ചിത്രം. 24.75 കോടിയാണ് ചിത്രം നേടിയ കളക്ഷൻ. കൽക്കി 2898 എഡി ആണ് മൂന്നാം സ്ഥാനത്ത്. 17.5 കോടിയാണ് ഇതുവരെ ചിത്രം കേരളത്തിൽ നിന്നും നേടിയത്. നിലവിൽ പ്രദർശനം തുടരുന്ന ചിത്രം വലിയ മുന്നേറ്റം തന്നെ ബോക്സ് ഓഫീസിൽ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
നാലാം സ്ഥാനത്ത് പ്രഭാസ് ചിത്രം സലാർ ആണ്. 17 കോടിയാണ് ചിത്രം നേടിയത്. അഞ്ചാം സ്ഥാനത്തും പ്രഭാസ് ചിത്രമാണ്. 14.25 കോടി നേടി ബഹുബലി ആണ് ഈ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആറാം സ്ഥാനത്തുള്ളത് അല്ലു അർജുൻ ചിത്രം പുഷ്പയാണ്. 11.75 കോടിയാണ് സിനിമയുടെ കളക്ഷൻ. മലയാളി താരം ദുൽഖർ സൽമാൻ നായകനായി എത്തിയ സീതാരാമം 8 കോടി നേടിയപ്പോൾ, 7.6 കോടിയുമായി യോദ്ധാവ് എട്ടാം സ്ഥാനം സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..