റിലീസിന് ഏഴ് ദിവസം മുന്‍പ് ജവാനെയും, പഠാനെയും മൂലയ്ക്കിരുത്തി 'ലിയോ' കുതിപ്പ്.!

ഏറ്റവും പുതിയ വിവരം അനുസരിച്ച് ലിയോ റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ 2023 ലെ ഏറ്റവും കൂടുതല്‍ തുക അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടുന്ന ചിത്രമായി ലിയോ മാറിയിരിക്കുകയാണ്. 

Thalapathy Vijays Leo beats Jawan and Pathaan in advance booking at USA vvk

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ലിയോ. ലോകേഷ് കനകരാജ് വിക്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് ലിയോയുടെ ഹൈപ്പ് ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നു. ചിത്രത്തിലെ ഇതുവരെ ഇറങ്ങിയ അനിരുദ്ധ് സംഗീതം നല്‍കിയ ഗാനങ്ങള്‍ ഹിറ്റാണ്. എന്തുകൊണ്ടും ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ ഹൈപ്പ് ലിയോ സൃഷ്ടിച്ചിട്ടുണ്ട്. ഈ ഹൈപ്പ് ചിത്രത്തിന്‍റെ വിദേശത്തെ അടക്കം അഡ്വാന്‍സ് ബുക്കിംഗിലും കാണാം. 

ഏറ്റവും പുതിയ വിവരം അനുസരിച്ച് ലിയോ റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ 2023 ലെ ഏറ്റവും കൂടുതല്‍ തുക യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടുന്ന ഇന്ത്യന്‍  ചിത്രമായി ലിയോ മാറിയിരിക്കുകയാണ്. ഷാരൂഖിന്‍റെ പഠാനെയും, ജവാനെയുമാണ് ലിയോ മറികടന്നത്. റിലീസ് ചെയ്യാന്‍ ഏഴു ദിവസം ബാക്കിനില്‍ക്കെ അഡ്വാന്‍സ് ബുക്കിംഗില്‍ നിന്നും ലിയോ നേടിയത് 832689 ഡോളറാണ് അതായത് 6.92 കോടി. ഇത് 1.2 മില്യണ്‍ ഡോളര്‍ വരെ പോകും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.

അതേ സമയം പഠാന്‍ അഡ്വാന്‍സ് ബുക്കിംഗിലുടെ 6.05 കോടിയും, ജവാന്‍അഡ്വാന്‍സ് ബുക്കിംഗിലൂടെ 5.22 കോടിയുമാണ് യുഎസ് തീയറ്ററുകളില്‍ നിന്നും നേടിയത്. അതായത് ജവാനെയും പഠാനെയും മറികടന്ന് 2023ല്‍ യുഎസില്‍ ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാന്‍സ് ബുക്കിംഗാണ് ലിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേ സമയം യുഎസില്‍ മാത്രം ചിത്രം 1300 സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും എന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. 

മലേഷ്യയിലും വിജയ്‍യുടെ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് അത്ഭുതകരമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ട്. മലേഷ്യയില്‍ വിജയ്‍യുടെ ലിയോയുടെ 25000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.ഗള്‍ഫിലും വിജയ്‍യുടെ ലിയോയ്‍ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ വിജയ്‍യുടെ ലിയോയുടേതായി 25300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആകെ ഗ്രോസ് നേടിയിരിക്കുന്നത് 2.96 കോടിയാണ് എന്നും സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേ സമയം തമിഴ്നാട്ടില്‍ ചിലയിടങ്ങളില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഒക്ടോബര്‍ 15ന് മാത്രമേ അഡ്വാന്‍സ് ബുക്കിംഗ് ഔദ്യോഗികമായി ആരംഭിക്കൂ എന്നാണ് വിവരം.  കേരളത്തില്‍ ഒക്ടോബര്‍ 14ന് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അതേ സമയം ഫാന്‍സ് ഷോ ടിക്കറ്റുകള്‍ ഫാന്‍സ് ക്ലബുകള്‍ വഴി വില്‍പ്പന നടത്തുന്നുണ്ട്. 

വിജയിയെ കുറ്റം പറയരുത്, അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കെന്ന് ലോകേഷ്

'മരക്കാര്‍ പരാജയത്തിന് കാരണം ഡീഗ്രേഡിംഗ്, വീട് എടുത്ത് ചിലര്‍ ഡീഗ്രേഡിംഗ് നടത്തി, അവിടെ റെയ്ഡ് നടത്തി'
 

Latest Videos
Follow Us:
Download App:
  • android
  • ios