300 കോടിക്ക് അരികെ വാരിസ്; റെക്കോഡ് നേട്ടത്തില്‍ വിജയ് ചിത്രം.!
അജിത്ത് നായകനായ തുനിവ്, ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി, ചിരഞ്‍ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ എന്നിവയോട് മത്സരിച്ചാണ് ഈ നേട്ടം വിജയ് ചിത്രം കൈവരിച്ചത്.
ചെന്നൈ: പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തിയ വിജയ് ചിത്രം വാരിസ് വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രേക്ഷ പ്രശംസയ്ക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും ചിത്രം മികച്ച കളക്ഷൻ നേടി കഴിഞ്ഞു. ചിത്രം ഇതിനകം 300 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.
അജിത്ത് നായകനായ തുനിവ്, ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി, ചിരഞ്‍ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ എന്നിവയോട് മത്സരിച്ചാണ് ഈ നേട്ടം വിജയ് ചിത്രം കൈവരിച്ചത്. ജനുവരി 30ന് ചിത്രം റിലീസ് ചെയ്തിട്ട് 20മത്തെ ദിവസമായിരുന്നു. ഇന്ത്യയില്‍ നിന്ന് വാരിസ് ഇതുവരെ നേടിയത് 194 കോടിയാണ് എന്നാണ് ബോക്സ് ഓഫീസ് വിവരം. വിദേശത്ത് നിന്നും 103 കോടിയും നേടി. ഇതിനാല്‍ തന്നെ 300 കോടി എന്ന നേട്ടത്തിന് അരികെയാണ് വിജയ് ചിത്രം.
വംശി പൈഡിപ്പള്ളി ആണ് വാരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി 11നാണ് വാരിസ് തിയറ്ററുകളിൽ എത്തിയത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ശരത് കുമാർ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയാണ് വാരിസിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന പുതിയ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ദളപതി 67' എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. 'മാസ്റ്റര്‍' എന്ന വൻ ഹിറ്റിനു ശേഷം ലോകേഷ് കനകരാജും വിജയ്‍യും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുക. ലോകേഷ് കനകരാജ്, രത്ന കുമാര്‍, ധീരജ് വൈദി എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥ എഴുതി 7 സ്‍ക്രീൻ സ്റ്റുഡിയോ ചിത്രം നിര്‍മിക്കുന്നു.
'ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്'; വാരിസ് സംവിധായകൻ
'ക്ഷണം ലഭിച്ചിരുന്നു, പക്ഷേ..'; 'മലൈക്കോട്ടൈ വാലിബനെ' കുറിച്ച് റിഷഭ് ഷെട്ടി