ഹിന്ദി പതിപ്പ് ഇതുവരെ എത്ര നേടി? 'സീതാ രാമ'ത്തിന്‍റെ 5 ആഴ്ചയിലെ കളക്ഷന്‍
തെലുങ്കില്‍ ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമാണ് സീതാ രാമം
ഈ വര്‍ഷം തെലുങ്ക് സിനിമയില്‍ നിന്നുള്ള ഹിറ്റുകളില്‍ ഒന്നാണ് സീതാ രാമം. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തില്‍ എത്തിയ പിരീഡ് റൊമാന്‍റിക് ഡ്രാമ ചിത്രം തെന്നിന്ത്യന്‍ പതിപ്പുകളില്‍ നിന്നുമാത്രം 75 കോടിയില്‍ ഏറെ നേടിയിരുന്നു. തെന്നിന്ത്യന്‍ പതിപ്പുകള്‍ തിയറ്ററുകളിലെത്തി ഒരു മാസത്തിനപ്പുറമായിരുന്നു ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്റെ തിയറ്റര്‍ റിലീസ്. മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസില്‍ ഹിന്ദി പതിപ്പും നേടിയത്. ചിത്രം അഞ്ച് വാരം കൊണ്ട് നേടിയ ആകെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ആദ്യവാരം 3.25 കോടിയുമായി ബോക്സ് ഓഫീസില്‍ യാത്രയാരംഭിച്ച സീതാ രാമം ഹിന്ദി പതിപ്പ് രണ്ടാം വാരം 1.43 കോടിയും മൂന്നാം വാരം 1.38 കോടിയും നേടി. നാലാം വാരം- 1.55 കോടി, അഞ്ചാം വാരം- 58 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. ഹിന്ദി പതിപ്പിന്‍റെ ആകെയുള്ള ബോക്സ് ഓഫീസ് നേട്ടം 8.19 കോടി. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ കണക്ക് ആണിത്. ഹിന്ദി പതിപ്പിന്റെ തിയറ്റര്‍ റിലീസിന് തൊട്ടുപിന്നാലെയായിരുന്നു സീതാ രാമം തെന്നിന്ത്യന്‍ പതിപ്പുകളുടെ ഒടിടി റിലീസ്. ഹിന്ദി പതിപ്പിന്‍റെ കളക്ഷനെ ഇത് സ്വാധീനിച്ചിട്ടുണ്ട്. എന്നിരിക്കിലും അഭിമാനാര്‍ഹമായ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
തെലുങ്കില്‍ ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു സീതാ രാമം. കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി ആയിരുന്നു ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റം. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് സീതാ രാമം. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്.