മണ്‍ഡേ ടെസ്റ്റ് ഡങ്കി പാസ്സായോ?, ഇതാ ഒഫിഷ്യല്‍ റിപ്പോര്‍ട്ട്, ആകെ നേടിയത്
തിങ്കളാഴ്‍ച ഡങ്കി നേടിയത്.
പതിവ് ആരവമില്ലാതെയാണ് ഷാരൂഖ് ചിത്രം ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിയുടെ പുതിയ ചിത്രം എന്നതായിരുന്നു ഡങ്കിയുടെ ആകര്‍ഷണം. ഡങ്കി ഒരു മാസ് ചിത്രമായിരുന്നില്ല. തുടക്കത്തില്‍ വലിയ സ്വീകാര്യത ഷാരൂഖ് ചിത്രത്തിന് ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് മികച്ച കുതിപ്പോടെ ആഗോളതലത്തില്‍ ഡങ്കി 211 കോടി രൂപ നേടിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
ഡങ്കി ആഗോളതലത്തില്‍ 211.13 കോടിയുടെ കളക്ഷൻ നേടി എന്ന് ഔദ്യോഗികമായി പുറത്തുവിട്ട ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. തിങ്കളാഴ്‍ച ഡങ്കിക്ക് നേടാനായത് 22.50 കോടി രൂപയാണ് ഇന്ത്യയില്‍ നേടാനായത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമായി 128.13 കോടി രൂപയാണ് ഡങ്കിക്ക് നേടാനായിരിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രം എന്ന നിലയില്‍ ഡങ്കിക്ക് മികച്ച നേടാനാകും എന്നാണ് വ്യക്തമാകുന്നത്.
പഠാനും ജവാനും 2023ല്‍ വൻ ഹിറ്റ് ചിത്രങ്ങളായി മാറിയതിനാല്‍ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഡങ്കിയിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. ഡങ്കിയുടെ ബജറ്റ് വെറും 120 കോടി രൂപയാണ് എന്നതും ചെറിയ ക്യാൻവാസില്‍ ഒരുക്കിയതാണ് എന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. ഷാരൂഖ് ഖാന് 28 കോടിയാണ് സിനിമയ്‍ക്കായി പ്രതിഫലം ലഭിച്ചത്. വിക്കി കൗശലിന് ഡങ്കിക്കായി 12 കോടി രൂപ പ്രതിഫലമായി ലഭിച്ചപ്പോള്‍ നായികയായി എത്തിയ തപ്‍സി പാന്നുവിന് 11 കോടി രൂപയായിരുന്നു.
ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ മാത്രം പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഡങ്കി ജിയോ സിനിമയിലാകും ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുക എന്ന് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഷാരൂഖിനും വിക്കിക്കും തപ്‍സിക്കും പുറമേ ചിത്രത്തില്‍ വിക്രം കൊച്ചാര്‍, ജ്യോതി സുഭാഷ്, അനില്‍ ഗ്രോവര്‍, ബൊമൻ ഇറാനി, ദേവെൻ, അരുണ്‍ ബാലി, അമര്‍ദീപ് ഝാ, ജിതേന്ദ്ര, ഷാഹിദ്, ജെറെമി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. രാജ്‍കുമാര്‍ ഹിറാനിക്കൊപ്പം ഡങ്കി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിജിത്ത് ജോഷിയും കനികയുമാണ്.
Read More: കേരളത്തിനു പുറത്തും നേരിന് വമ്പൻ കളക്ഷൻ, യുഎഇയില്‍ നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക