തളരാതെ 'റാണി'യും 'റോക്കി'യും, അത്ഭുതപ്പെടുത്തി കളക്ഷൻ റിപ്പോര്‍ട്ട്
രണ്‍വീര്‍ സിംഗ് നായകനായെത്തിയ ചിത്രത്തിന്റെ കളക്ഷൻ റിപ്പോര്‍ട്ട്.
നിരവധി റിലീസുകളുണ്ടായെങ്കിലും രണ്‍വീണ്‍ ചിത്രം കളക്ഷനില്‍ സ്ഥിരത പുലര്‍ത്തുന്നു. 'റോക്കി ഓര് റാണി കീ പ്രേം കഹാനി' ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 126.83 കോടി രൂപയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും. ശനിയാഴ്ച മാത്രം ചിത്രത്തിന് 3.70 കോടി നേടാനായി.
കരണ്‍ ജോഹറാണ് ചിത്രത്തിന്റ സംവിധാനം. രണ്‍വീര്‍ സിംഗ് ചിത്രം 250 കോടി ആഗോളതലത്തില്‍ നേടി എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ അഭിഷേക് ബച്ചൻ രണ്‍വീര്‍ ചിത്രത്തെ വിലയിരുത്തിയിരുന്നു. കരണ്‍ ജോഹറിന്റെ തിരിച്ചു വരവാണ്. ഒരു ഫാമിലി എന്റര്ടെയ്ൻമെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രണ്‍വീര്‍ ചിത്രത്തില്‍ എന്നും അഭിഷേക് ബച്ചൻ സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.
'റോക്കി ഓര് റാണി കീ പ്രേം കഹാനി'ക്ക് മുമ്പ് രണ്‍വീര്‍ സിംഗിന്റേതായി പ്രദര്‍ശനത്തിന് എത്തിയത് വൻ പരാജയമായ 'സര്‍ക്കസ്' ആയിരുന്നു. രോഹിത് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ജാക്വലിൻ ഫെര്‍ണാണ്ടസ്, പൂജ ഹെഗ്ഡെ, വരുണ്‍ ശര്‍മ, മുരളി ശര്‍മ, സഞ്ജയ് മിശ്ര, അശ്വിനി, ജോണി, സിദ്ധാര്‍ഥ് ജാദവ്, ടികു, വിജയ് പത്കര് തുടങ്ങി ഒട്ടേറെ താരങ്ങള്‍ രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ വേഷമിട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ടി സീരീസ് ഫിലിംസുമായിരുന്നു നിര്‍മാണം.
ആലിയ നായികയായ ഇതിനു മുമ്പത്തെ ചിത്രം 'ബ്രഹ്മാസ്ത്ര' വിജയമായിരുന്നു. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച 'ബ്രഹ്മാസ്ത്ര'യുടെ ഒരുക്കിയത് അയൻ മുഖര്‍ജിയാണ്. പങ്കജ് കുമാറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. അമിതാഭ് ബച്ചനും രണ്‍ബിര്‍ കപൂര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്മാസ്ത്ര' അവതരിപ്പിച്ചത്. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് രണ്‍ബിര്‍ കപൂറിനൊപ്പം വേഷമിട്ടു. വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു ആലിയ ചിത്രം 'ബ്രഹ്മാസ്ത്ര' എന്നായിരുന്നു പൊതുവയെയുള്ള അഭിപ്രായങ്ങള്‍.
Read More: 'കങ്കുവ' എങ്ങനെയുണ്ടാകും, 'സൂര്യ 43' സിനിമ എപ്പോള്‍?, മറുപടിയുമായി സൂര്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക