മൂക്കുംകുത്തി വീണ് 'രക്ഷാബന്ധന്‍'; ഈ വര്‍ഷത്തെ വലിയ പരാജയവുമായി അക്ഷയ് കുമാർ

വിജയ് ദേവരക്കൊണ്ട ചിത്രം ലൈ​ഗർ റിലീസ് ചെയ്യുന്നതോടെ  'രക്ഷാബന്ധന്‍' തിയേറ്ററുകളില്‍ നിന്ന് മാറ്റാനാണ് സാധ്യത.

Raksha Bandhan movie actor akshay kumar's biggest flop of the year

രു വർഷത്തോളമായി വൻ പരാജയങ്ങളാണ് ബോളിവുഡിനെ പിന്തുടരുന്നത്. വമ്പൻ ഹൈപ്പോടെ എത്തിയ ബി​ഗ് ബജറ്റ് ചിത്രങ്ങൾക്ക് പോലും ബോക്സ് ഓഫീസിൽ പിടിച്ചു നില്ക്കാ‍നായിട്ടില്ല. ചില ചിത്രങ്ങൾക്ക് മുടക്ക് മുതലിന്റെ പകുതി പോലും നേടാനായിട്ടില്ലെന്ന വാർത്തകൾ പുറത്തുവന്നതാണ്. ഇക്കൂട്ടത്തിൽ അവസാന പേരായിരിക്കുകയാണ് അക്ഷയ് കുമാർ നായകനായി എത്തിയ 'രക്ഷാബന്ധന്‍'. അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി ചിത്രം മാറിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

വിജയ് ദേവരക്കൊണ്ട ചിത്രം ലൈ​ഗർ റിലീസ് ചെയ്യുന്നതോടെ  'രക്ഷാബന്ധന്‍' തിയേറ്ററുകളില്‍ നിന്ന് മാറ്റാനാണ് സാധ്യത. ഓ​ഗസ്റ്റ് 25നാണ് ലൈ​ഗറിന്റെ റിലീസ്. 70 കോടിയോളം രൂപ മുടക്കി നിർമ്മിച്ച ചിത്രമാണ് രക്ഷാബന്ധൻ. ചിത്രത്തിന് തരക്കേടില്ലാത്ത തുടക്കമാണ് ലഭിച്ചതെങ്കിലും പിന്നീട് കാണികളുടെ എണ്ണത്തിൽ വൻ കുറവാണ് തിയറ്ററുകളിൽ കാണാൻ കഴിഞ്ഞത്. സിനിമ റിലീസ് ചെയ്ത് ഒമ്പത് ദിവസമാവുമ്പോള്‍ ആകെ നേടിയത് 38 കോടി രൂപ മാത്രമാണ്. ജന്മാഷ്ടമി അവധി ദിനങ്ങളില്‍ പോലും സിനിമയ്ക്ക് ആളുകൾ കയറിയില്ല. 

അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങിയ ബച്ചന്‍ പാണ്ഡെ, സമ്രാട്ട് പൃഥ്വിരാജ് എന്നീ ചിത്രങ്ങളും ഇത്തരത്തിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ ഇറങ്ങിയ ബെൽ ബോട്ടം എന്ന സിനിമയും ഫ്ലോപ്പായിരുന്നു. ഈ കാലയളവിൽ താരത്തിന്റെ ഒരേയൊരു ഹിറ്റ് ചിത്രം സൂര്യവംശി മാത്രമാണ്. 2021 നവംബറിലാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. 

ബോളിവുഡിനെ രക്ഷിക്കുമോ 'രക്ഷാബന്ധന്‍' ? അക്ഷയ് കുമാർ ചിത്രം ആദ്യദിനം നേടിയത്

ആനന്ദ് സംവിധാനം ചെയ്ത  ഫാമില എന്റർടെയ്ൻ ആണ്'രക്ഷാ ബന്ധൻ'. നാല് സഹോദരിമാരുടെ സഹോദരനാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രം. അവരുടെ വിവാഹത്തിനു ശേഷം മാത്രം മതി ബാല്യകാല സഖിയുമായുള്ള തന്‍റെ വിവാഹം എന്ന് തീരുമാനിച്ചയാളുമാണ് ഈ നായകന്‍. ഇവരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം പറയുന്നത്. ഭൂമി പട്‌നേകർ ആണ് നായിക.

Latest Videos
Follow Us:
Download App:
  • android
  • ios