കേരളത്തിലും ജയിലര്‍ വന്‍ ഹിറ്റ്: ആദ്യ ദിനം കേരള ബോക്സോഫീസില്‍ നിന്നും നേടിയത്.!

തമിഴ്‍നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷൻ റെക്കോര്‍ഡ് 'ജയിലറി'ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്യുന്നത്. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം നേടിയിരിക്കുന്നത്.  

Rajinikanth Jailer Box Office Kerala Collection Mohanlal Shiva Rajkumar vvk

ചെന്നൈ: വന്‍ താരനിരയുമായി എത്തിയ ജയിലര്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തുന്ന പ്രകടനമാണ് ആദ്യദിനത്തില്‍ നേടിയത് എന്നാണ് റിപ്പോര്‍ട്ട്. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ് ചിത്രം.

ജയിലര്‍ ആദ്യദിനം കേരളത്തില്‍ നേടിയ കളക്ഷന്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ ആദ്യ ദിന കലക്‌ഷൻ 6 കോടി പിന്നിട്ടുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരക്കുകയാണ് ജയിലര്‍. 

തമിഴ്‍നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷൻ റെക്കോര്‍ഡ് 'ജയിലറി'ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്യുന്നത്. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം നേടിയിരിക്കുന്നത്.  അജിത് നായകനായ 'തുനിവ്' 24. 59 കോടി, മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 21 കോടി, 'വാരിസ്'- 19.43 കോടി, 'മാവീരൻ'- 7.61 കോടി, 'മാമന്നൻ'- 7.12 കോടി, 'വാത്തി'- 5.80 കോടി, 'പത്തു തല'- 5.36 കോടി എന്നിങ്ങനെയാണ് റിലീസ് ദിവസം 2023ല്‍ നേടിയത്. കേരളത്തില്‍ വിജയ്‍യുടെ 'വാരിസി'ന്റെ കളക്ഷൻ പഴങ്കഥയാക്കി രജനികാന്തിന്റെ 'ജയിലര്‍' ഒന്നാം സ്ഥാനത്ത് എത്തി എന്നും റിപ്പോര്‍ട്ടുണ്ട്.

ജയിലർ ആദ്യദിനം ലോകമൊട്ടാകെ നേടിയത് 95 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ മികച്ച ഓവര്‍സീസ് ഓപ്പണിംഗ് കിട്ടിയ ചിത്രമാണ് ജയിലര്‍ എന്നാണ് സൂചന. എല്ലാ ഭാഷകളിലും 65 കോടിയാണ് ഇന്ത്യയില്‍ നേടിയിരിക്കുന്നത്. 

രജനികാന്തിനെ നെല്‍സണ്‍ സംവിധാനം ചെയ്‍ത ചിത്രം രാജ്യത്തെമ്പാടും പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് 'ജയിലറി'ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. 

സണ്‍ പിക്ചേഴ്‍സ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ഓരോ നാട്ടിലേയും താരങ്ങള്‍ക്ക് രജനികാന്ത് ചിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയിരിക്കുന്നു എന്നതാണ്' ജയിലറി'ന്റെ പ്രധാന ആകര്‍ഷണം. മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും ആരാധകരെയും ചിത്രം ആവേശത്തിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്ന് ആളും ആരവവും ഇല്ലാതെ അവഗണിച്ചു; ബീസ്റ്റ് മൂലം ഏയറിലായി: ജയിലര്‍ വിജയം നെല്‍സണ്‍ എന്ന ഫീനിക്സ്

"മലയാളത്തില്‍ എന്താ ഇത് കിട്ടാത്തത്"; ചര്‍ച്ചയായി മോഹന്‍ലാലിന്‍റെ ജയിലറിലെ 'മാത്യു'.!


 

Latest Videos
Follow Us:
Download App:
  • android
  • ios