'ഓപ്പണ്‍ഹെയ്‍മറും', 'ബാര്‍ബി'യും ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍ കാര്യം മാറി മറിഞ്ഞു.!
സാക്നിൽക്ക്.കോം റിപ്പോര്‍ട്ട് പ്രകാരം ഓപ്പണ്‍ഹെയ്‍മര്‍ എല്ലാ ഭാഷകളിലുമായി അതിന്റെ ആദ്യ ദിനം ഇന്ത്യയിൽ 13.50 കോടി രൂപ നേടി. അതേസമയം, ബാർബി ഇന്ത്യയിൽ ആദ്യ ദിനം നേടിയത് 5 കോടി രൂപയാണ്.
മുംബൈ: രണ്ട് ഹോളിവുഡ് സിനിമകളാണ് ജൂലൈ 21-ന് തിയറ്ററുകളിലെത്തിയത് ഓപ്പണ്‍ഹെയ്‍മറും ബാർബിയും. ഹോളിവുഡ് സമ്മർ ബ്ലോക്ക്ബസ്റ്ററുകളായ ഓപ്പൺഹൈമറും ബാർബിയും തമ്മില്‍ ആഗോളതലത്തില്‍ തന്നെ ബാർബെൻഹൈമർ എന്ന് വിളിക്കുന്ന ബോക്സോഫീസ് പോരിലാണ് എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. രണ്ട് സിനിമകൾക്കും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ ബാര്‍ബിയാണ് ഓപ്പണ്‍ഹെയ്മറേക്കാള്‍ ബഹുദൂരം മുന്നില്‍. ഇന്ത്യ, യുഎസ് അടക്കമുള്ള മാര്‍ക്കറ്റുകളില്‍ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടതെങ്കിലും മറ്റ് നിരവധി രാജ്യങ്ങളില്‍ ഇരുചിത്രങ്ങളും വ്യാഴാഴ്ച തന്നെ പ്രദര്‍ശനം ആരംഭിച്ചു.
51 രാജ്യങ്ങളില്‍ നിന്ന് വ്യാഴാഴ്ച മാത്രം ബാര്‍ബി നേടിയിരിക്കുന്നത് 41.4 മില്യണ്‍ ഡോളര്‍ (339 കോടി) ആണ്. അതിലും കൂടുതല്‍ മാര്‍ക്കറ്റുകളില്‍ (57 രാജ്യങ്ങള്‍) റിലീസ് ചെയ്യപ്പെട്ടെങ്കിലും ബാര്‍ബി നേടിയതിന്‍റെ പകുതിയില്‍ താഴെ മാത്രമേ ഓപ്പണ്‍ഹെയ്മര്‍ക്ക് നേടാന്‍ സാധിച്ചിട്ടുള്ളൂ. എന്നിരുന്നാലും വന്‍ ഓപണിംഗ് തന്നെയാണ് ചിത്രം നേടിയിരിക്കുന്നത്. വ്യാഴാഴ്ച മാത്രം ചിത്രം നേടിയിരിക്കുന്നത് 15.7 മില്യണ്‍ ഡോളര്‍ (129 കോടി രൂപ) ആണ്.
പക്ഷെ ഇന്ത്യന്‍ ബോക്സോഫീസില്‍ കാര്യം വ്യത്യസ്തമാണ്. ക്രിസ്റ്റഫർ നോളന്റെ ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മാർഗോട്ട് റോബിയുടെ ബാർബിയെ പിന്നിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സാക്നിൽക്ക്.കോം റിപ്പോര്‍ട്ട് പ്രകാരം ഓപ്പണ്‍ഹെയ്‍മര്‍ എല്ലാ ഭാഷകളിലുമായി അതിന്റെ ആദ്യ ദിനം ഇന്ത്യയിൽ 13.50 കോടി രൂപ നേടി. അതേസമയം, ബാർബി ഇന്ത്യയിൽ ആദ്യ ദിനം നേടിയത് 5 കോടി രൂപയാണ്. പിവിആർ, ഐഎൻഒഎക്‌സ്, സിനിപോളിസ് എന്നീ മൂന്ന് ശൃംഖലകളിലായി മുൻകൂർ ബുക്കിംഗിൽ ബാർബി 16,000 ടിക്കറ്റുകൾ വിറ്റതായി റിപ്പോർട്ട്. എന്നിരുന്നാലും, ഓപ്പണ്‍ഹെയ്‍മര്‍ അതേ മള്‍ട്ടിപ്ലക്സ് ശൃംഖലകളിൽ ആദ്യ ദിവസം തന്നെ 1.30 ലക്ഷം ടിക്കറ്റുകൾ വിറ്റു.
ഇതോടെ, ടോം ക്രൂസിന്റെ അടുത്തിടെ റിലീസ് ചെയ്ത മിഷൻ ഇംപോസിബിൾ: ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണിനെയും ഓപ്പണ്‍ഹെയ്‍മര്‍ മറികടന്നു, ഇത് ഇന്ത്യയിൽ ആദ്യ ദിവസം തന്നെ 12.50 കോടി രൂപ നേടി.
കൈ ബേർഡും മാർട്ടിൻ ജെ. ഷെർവിനും ചേർന്ന് 2005-ൽ എഴുതിയ "അമേരിക്കൻ പ്രൊമിത്യൂസ്" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ഹെയ്‍മര്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റം ബോംബിന്‍റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്‌നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ് എന്നിവരോടൊപ്പം ടൈറ്റിൽ റോളിൽ ഓപ്പൺഹൈമറിനെ സിലിയൻ മർഫി അവതരിപ്പിക്കുന്നു. ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്ലെക്ക് എന്നിവരും ചിത്രത്തിലുണ്ട്.
1945ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ട്രിനിറ്റി ടെസ്റ്റ് എന്നറിയപ്പെടുന്ന അണു ബോംബിന്റെ ആദ്യ പരീക്ഷണ സ്ഫോടനം പുനഃസൃഷ്ടിക്കുന്നതിന് ഒരു സിജിഐയും താനും ചിത്രത്തിന്‍റെ അണിയറക്കാരും ഉപയോഗിച്ചിട്ടില്ലെന്നാണ് നോളന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
"ഇത്രത്തോളം എളിമ വേണ്ട..": കമല്‍ ഹാസനോട് അഭിതാഭ് ബച്ചന്‍ - വൈറലായി വീഡിയോ
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News