കളക്ഷനില്‍ വിജയിയെയും, അജിത്തിനെയും വെട്ടി ബാലയ്യ; വീര സിംഹ റെഡ്ഡി നേടിയത്.!
തെലുങ്ക് മാര്‍ക്കറ്റില്‍ മാത്രം 38 കോടി പടം ഒന്നാം ദിനം നേടി. ഓവര്‍സീസ് കളക്ഷന്‍ 8 കോടിയിലേറെ വരും എന്നാണ് കണക്ക്.
ഹൈദരാബാദ്: ജനുവരി 12 സംക്രാന്തി ദിനത്തില്‍ ഇറങ്ങിയ നന്ദമുറി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി ഒന്നാം ദിവസം തന്നെ വിജയിയുടെ വാരിസിനെക്കാളും, അജിത്തിന്‍റെ തുനിവിനെക്കാളും കളക്ഷന്‍ നേടി. പടത്തിന്‍റെ നിര്‍മ്മാതാക്കള്‍ മൈത്രി മൂവി മേക്കര്‍സ് തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം എല്ലാ മാര്‍ക്കറ്റിലുമായി 54 കോടിയാണ് ഒന്നാം ദിനത്തില്‍ ബാലയ്യയുടെ പടം നേടിയത്.
നന്ദമുറി ബാലകൃഷ്ണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗാണ് വീര സിംഹ റെഡ്ഡി എന്നാണ് ഇത് വ്യക്തമാക്കുന്നത്. ചിത്രത്തിന്‍റെ ഒന്നാം ദിനത്തിലെ ഓള്‍ ഇന്ത്യ കളക്ഷന്‍ 42 കോടിയാണ്. തെലുങ്ക് മാര്‍ക്കറ്റില്‍ മാത്രം 38 കോടി പടം ഒന്നാം ദിനം നേടി. ഓവര്‍സീസ് കളക്ഷന്‍ 8 കോടിയിലേറെ വരും എന്നാണ് കണക്ക്. 3.25 കോടി നേടിയത് കര്‍ണാടകത്തില്‍ നിന്നാണ്. അതേ സമയം ഇതിന് മുന്‍പ് ബാലകൃഷ്ണയുടെതായി തീയറ്ററിലെത്തിയ അഖണ്ഡ 29.9 കോടിയാണ് ആദ്യം ദിനം സ്വന്തമാക്കിയിരുന്നത്. ഈ റെക്കോഡാണ് തിരുത്തപ്പെട്ടത്.
അതേ സമയം കഴിഞ്ഞ ദിവസം ഒരു അത്യാഹിത വാര്‍ത്തയും പുറത്തു വന്നിരുന്നു. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയറ്ററിലാണ് സംഭവം. 'വീരസിംഹ റെഡ്ഡി'യുടെ സിക്രീനിങ്ങിനിടെ തിയറ്റർ സ്ക്രീനിൽ തീ പടരുകയായിരുന്നു. ആരാധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിനിടെ സംഭവിച്ച അപകടമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ വേളയിൽ തിയറ്ററിൽ ഉണ്ടായിരുന്നവരെ വേഗം ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഗോപിചന്ദ് മലിനേനി സംവിധാനം രചനയും നിർവഹിച്ച ചിത്രമാണ് വീര സിംഹ റെഡ്ഡി. ശ്രുതി ഹാസന്‍ നായികയായി എത്തിയ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്.
തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം തമന്‍ എസ്, ഛായാഗ്രഹണം റിഷി പഞ്ചാബി, എഡിറ്റിംഗ് നവീന്‍ നൂലി, സംഘട്ടനം റാം- ലക്ഷ്മണ്‍, വി വെങ്കട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എ എസ് പ്രകാശ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്.
'ജീവിതത്തില്‍ എനിക്ക് സുരേഷ് ഗോപിയുടെ ശബ്ദമല്ല': ട്രോളുകള്‍ക്ക് മറുപടിയുമായി അബ്ദുള്‍ ബസിത്
മൂന്ന് ദിനം കഴിഞ്ഞപ്പോള്‍ തുനിവോ, വാരിസോ; ബോക്സ്ഓഫീസ് കണക്കുകള്‍ പുറത്ത്.!