കളക്ഷനിലും ഞെട്ടിച്ചോ ടോം ക്രൂസ്? 'മിഷന്‍ ഇംപോസിബിള്‍ 7' ആദ്യ ദിനം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്

ബുധനാഴ്ച റിലീസ് ചെയ്തതിനാല്‍ അഞ്ച് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്

Mission Impossible Dead Reckoning Part One global opening day box office tom cruise nsn

ലോക സിനിമയിലെ മികച്ച ആക്ഷന്‍ രം​ഗങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സിനിമാപ്രേമികളു‌ടെ മനസിലേക്ക് ആദ്യമെത്തുന്ന പേരാണ് ടോം ക്രൂസിന്റേത്. സിനിമയ്ക്കുവേണ്ടി, വിശേഷിച്ചും ആക്ഷന്‍ രം​ഗങ്ങളുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി അദ്ദേഹം നടത്താറുള്ള അധ്വാനത്തെക്കുറിച്ച് അറിവുള്ളതുകൊണ്ടാണ് അത്. ഇപ്പോഴിതാ തിയറ്ററുകളിലെത്തിയ അ​ദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം മിഷന്‍ ഇംപോസലിബിള്‍- ഡെഡ് റെക്കണിം​ഗ് പാര്‍ട്ട് 1 നും മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നല്‍കുന്നത്. ചിത്രം നേടിയ റിലീസ് ദിന കളക്ഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്ന് തുടങ്ങിയിട്ടുണ്ട്.

ബുധനാഴ്ചത്തെ റിലീസിന് മുന്‍പ് ചൊവ്വാഴ്ചത്തെ പ്രിവ്യൂ ഷോകളില്‍ നിന്ന് മാത്രം ചിത്രം 7 മില്യണ്‍ ഡോളര്‍ നേടിയതായാണ് കണക്ക്. അതായത് 57 കോടി രൂപ. റിലീസ് ദിനത്തിലെ കളക്ഷനും കൂടി ചേര്‍ത്ത് ഈ ടോം ക്രൂസ് ചിത്രം നേടിയ ആ​ഗോള ബോക്സ് ഓഫീസ് ഓപണിം​ഗ് 16 മില്യണ്‍ ഡോളറിന്‍റേതാണെന്ന് ഡെഡ്ലൈന്‍ റിപ്പോര്‍‌ട്ട് ചെയ്യുന്നു. അതായത് 131 കോടി രൂപ.

 

മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ കഴിഞ്ഞ ചിത്രം ഫാള്‍ഔട്ട് (2018) നേടിയ ഓപണിം​ഗ് ഇതിനേക്കാള്‍ മുകളിലായിരുന്നു. പക്ഷേ ചിത്രത്തിന്‍റെ റിലീസ് വെള്ളിയാഴ്ച ആയിരുന്നു. പുതിയ ചിത്രം റിലീസ് ചെയ്യപ്പെട്ടത് ബുധനാഴ്ചയും. പക്ഷേ ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചു തുടങ്ങിയതിനാല്‍ ലഭിക്കുന്ന അഞ്ച് ദിവസം നീളുന്ന എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡില്‍ നിന്ന് ചിത്രം പണം വാരുമെന്ന് ഉറപ്പാണ്. പ്രിവ്യൂ ഷോകളില്‍ നിന്ന് ഫാള്‍ഔട്ട് നേടിയത് 6 മില്യണ്‍ ഡോളര്‍ ആയിരുന്നുവെന്നതും ശ്രദ്ധേയം. സ്കൈഡാന്‍ഡും ടിസി പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച്, ക്രിസ്റ്റഫര്‍ മക് ക്വാറി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹോളിവുഡിന് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ ഒന്നാണ്.

ALSO READ : 'ബജറ്റ് 10 കോടി, സിനിമയിലും അവര്‍ സാ​ഗറും ജുനൈസും'; അടുത്ത പ്രോജക്റ്റിനെക്കുറിച്ച് അഖില്‍ മാരാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios