ചരിത്രം തിരുത്തി 'പൊന്നിയിൻ സെൽവൻ'; ഇതുവരെ നേടിയത് 400 കോടി, കേരളത്തിലും പണംവാരി പടം

റീലീസ് ചെയ്ത് പതിനൊന്നാം ദിവസം കളക്ഷൻ 400 കോടി കവിഞ്ഞു. 

mani ratnam film ponniyin selvan cross 400 crore in box office

ണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ 1' സെപ്റ്റംബർ 30നാണ് ലോക വ്യാപകമായി റീലീസ്  ചെയ്തത്. ഇന്ത്യൻ സിനിമയുടെ തന്നെ ഇതുവരെയുള്ള റെക്കോർഡ് തകർത്തു കൊണ്ട് പന്ത്രണ്ട് ദിവസം പിന്നിടുമ്പോഴും, പ്രേക്ഷകരിൽ ആവേശം കുറയാതെ ബോക്സ് ഓഫീസിൽ കളക്ഷൻ തൂത്തു വാരുകയാണ് ചിത്രം. പൊന്നിയിൻ സെൽവനെ കുറിച്ചുള്ള ചൂടു പിടിച്ച ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ തുടരുകയാണ്. 

റീലീസ് ചെയ്ത് പതിനൊന്നാം ദിവസം കളക്ഷൻ 400 കോടി കവിഞ്ഞതായി നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ്  ടാക്കീസും ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സിനിമയുടെ ചരിത്രത്തിൽ സർവകാല റെക്കോർഡാണ്.  തമിഴ്നാട്ടിൽ തിയറ്ററുകളിൽ ഇപ്പോഴും ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ് ചിത്രം. കേരളത്തിൽ  കഥയും സിനിമയിൽ ഉപയോഗിച്ച തമിഴ് ഭാഷയും മനസ്സിലാവുന്നില്ലെന്ന പരാതി ആദ്യം ഉയർന്നെങ്കിലും പിന്നീട് കൂടുതൽ മലയാളം പതിപ്പുകൾ പുറത്തിറക്കിയതോടെ ആ പരാതിയും പരിഹരിക്കപ്പെട്ടു. കേരളത്തിലും പിഎസ്1 ആവേശകരമായ വിജയം നേടി. പതിനൊന്ന് ദിവസം പിന്നിടുമ്പോൾ കേരളത്തിൽ മാത്രം 21 കോടി കളക്ഷൻ നേടിയതായിട്ടാണ് റിപ്പോർട്ട്.  ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്.

കൊവിഡാനന്തരം സിനിമയുടെയും തിയറ്ററുകളുടെയും ഭാവി ആശങ്കയിലാണ് എന്ന് കരുതിയ വേളയിലാണ് കെജിഎഫ്, ആർആർആർ, വിക്രം തുടങ്ങിയ സിനിമകൾ ജനങ്ങളെ തിയറ്ററിലേക്ക് ആകർഷിച്ച്, റെക്കോർഡ് സൃഷ്ടിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാൽ ആ റെക്കോർഡുകളെയും മറികടന്ന് കുട്ടികൾ മുതൽ മുതിർന്നവരെ വരെ തിയറ്ററുകളിലേക്ക് ആകർഷിച്ച് ചരിത്രം തിരുത്തി കുറിച്ചിരിക്കായാണ് പൊന്നിയിൻ സെൽവൻ. 

ഇനി രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ ഭാഗത്തിൽ നാല്പത്തി എട്ടിൽ പരം വരുന്ന പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി മണിരത്നം. ഇനി രണ്ടാം ഭാഗത്തിലാണ് യഥാർത്ഥ കഥ പറയാനിരിക്കുന്നതത്രേ. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാൻ, ശരത് കുമാർ, ജയറാം, ബാബു ആൻ്റണി, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവർ അവതരിപ്പിക്കുന്ന  കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തർധാരയിലൂടെയാണ് രണ്ടാം ഭാഗത്തിൻ്റെ സഞ്ചാരം. എന്തായാലും സംവിധായകൻ മണിരത്നത്തിനും ലൈക്കയുടെ സാരഥി സുഭാസ്കരനും പൊന്നിയിൻ സെൽവനിലൂടെ ഇന്ത്യൻ സിനിമയ്ക്ക് തന്നെ നവ ജീവനേകാനായി എന്നതിൽ അഭിമാനിക്കാം.

മാസ് ലുക്കിൽ മോഹൻലാൽ; നിർത്തിയ കളികൾ വീണ്ടും തുടങ്ങാൻ 'ലക്കി സിം​ഗ്' വരുന്നൂ

Latest Videos
Follow Us:
Download App:
  • android
  • ios