കേരളത്തിലും നിറഞ്ഞാടി കല്‍ക്കി, നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്
കല്‍ക്കി കേരളത്തില്‍ നേടിയതിന്റെ കണക്കുകള്‍.
രാജ്യമൊട്ടാകെ കല്‍ക്കി 289 എഡി സിനിമ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലും പ്രഭാസ് നായകനായി വന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ്. മികച്ച ഒരു ടോട്ടലിലേക്ക് കേരള കളക്ഷനും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് ദിവസത്തില്‍ ചിത്രം നേടിയതിന്റെ ആകെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍.
റിലീസിന് പ്രഭാസിന്റെ കല്‍ക്കി 2.86 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്‍ച കല്‍ക്കി നേടിയതാകട്ടെ 2.73 കോടി രൂപയും. ശനിയാഴ്‍ച കേരളത്തില്‍ നിന്ന് 3.11 കോടി രൂപയും നേടാനായത് പ്രഭാസ് നായകനായ ചിത്രത്തിന് കേരളത്തിലുള്ള സ്വീകാര്യത് വ്യക്തമാക്കുന്നതാണ്. അങ്ങനെ ആകെ കേരളത്തില്‍ 8.7 കോടിയാണ് കല്‍ക്കി നേടിയിരിക്കുന്നതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ ഭാഗ്യവാനാണ് താൻ എന്ന് നായകൻ പ്രഭാസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയൊട്ടാകെ പ്രചോദനം നല്‍കുന്ന രണ്ട് താരങ്ങളാണ് അമിതാഭ് ബച്ചനും കമല്‍ഹാസനും എന്നും പറഞ്ഞിരുന്നു പ്രഭാസ്. കമല്‍ഹാസനും അമിതാഭ് ബച്ചനും ചിത്രത്തില്‍ നിറഞ്ഞാടുകയും ചെയ്‍തിട്ടുണ്ട്.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കിയ പ്രഭാസ് ചിത്രമാണ് കല്‍ക്കി 2898 എഡി. സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകളൊരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക