'ഇത് ജവാന്റെ കാലമല്ലേ...' പുത്തൻ കളക്ഷൻ റെക്കോര്‍ഡ്, പിന്നിലാകുന്നത് ആരൊക്കെ?
റെക്കോര്‍ഡുകള്‍ തിരുത്തി ജവാന്റെ മുന്നേറ്റം.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ജവാന്റെ ആഘോഷമാണ്. ഇന്ത്യയിലെങ്ങും ജവാൻ ആവേശം പടര്‍ന്നിരിക്കുന്നു. തുടക്കത്തില്‍ ചില വിമര്‍ശനങ്ങള്‍ വന്നെങ്കിലും ഹിന്ദി മേഖലയില്‍ ജവാൻ തൂത്തുവാരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് ദിനങ്ങള്‍ക്കുള്ളില്‍ 350 കോടി കളക്ഷൻ ജവാൻ നേടി റിക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
ഇത് ജവാന്റെ കാലമല്ലേ...
വൻ ഹൈപ്പുമായി എത്തിയ ഷാരൂഖ് ചിത്രമായിരുന്നു ജവാൻ. ആ പ്രതീക്ഷകള്‍ നിറവേറ്റുന്ന തരത്തിലായിരുന്നു ആദ്യ പ്രതികരണങ്ങളും പുറത്തുവന്നത്. ജവാന്റെ റിലീസ് ദിന കളക്ഷനിലും അത് പ്രതിഫലിച്ചിരുന്നു. ഇതാദ്യമായിട്ടായിരുന്നു രണ്ട് ദിനങ്ങളില്‍ ഹിന്ദി സിനിമ 200 കോടി നേടിയലധികം നേടുന്നത്. മൂന്ന് ദിനങ്ങള്‍ക്കുള്ളില്‍ 350 കോടി കളക്ഷൻ നേടിയത് ഇനി കുറച്ച് നാളുകള്‍ ജവാന്റെ കാലമാണ് എന്ന് തെളിയിച്ചിരിക്കുകയും ആരൊക്കെ പിന്നിലാകും എന്ന് കാത്തിരുന്ന് കാണുകയും വേണമെന്ന് ആരാധകര്‍ പറയുന്നു.
ജവാന്റെ റിവ്യ
ഒരു മാസ് മസാല സിനിമയാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം. പക്ഷ എന്റര്‍ടെയ്‍നിംഗായി ജവാൻ ഒരുക്കിയിരിക്കുന്നുവെന്നതാണ് ചിത്രം ആകര്‍ഷണമാകാൻ കാരണം. പതിവില്‍ നിന്ന് വ്യത്യസ്‍തമായി ഷാരൂഖ് സിനിമയില്‍ രാഷ്‍ട്രീയ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ജവാനുണ്ട്. വിജയ് സേതുപതി ജവാനില്‍ വില്ലൻ കഥാപാത്രമായി തിളങ്ങിയിരിക്കുന്നു. നയൻതാരയുടെ പ്രകടനമാണ് ആരാധകര്‍ എടുത്ത് പറഞ്ഞ് പ്രശംസിക്കുന്നത്. ഒരു അമ്മയും പൊലീസ് ഓഫീറുമായ കഥാപാത്രമായി എത്തിയ തെന്നിന്ത്യൻ നടി നയൻതാര ജവാനില്‍ ആക്ഷൻ രംഗങ്ങളിലടക്കം മികവ് തെളിയിച്ചു എന്നാണ് അഭിപ്രായങ്ങള്‍.
അറ്റ്‍ലിയുടെ വിളയാട്ടം
തമിഴകത്തിന്റെ ഹിറ്റ്‍മേക്കര്‍ ഹിന്ദി സിനിമ ആദ്യമായി ഒരുക്കിയപ്പോള്‍ ഒട്ടും മോശമാക്കിയില്ല എന്നാണ് പ്രതികരണങ്ങള്‍. അറ്റ്‍ലിയുടെ മാസ്റ്റര്‍പീസാണ് എന്നാണ് അഭിപ്രായം. തമിഴകത്ത് രസിക്കുന്ന കാഴ്‍ചകള്‍ ഹിന്ദി സിനിമ പ്രേക്ഷകരെയും ഇഷ്‍ടപ്പെടുത്തുന്നു എന്നയിടത്താണ് അറ്റ്‍ലി ഒരു സംവിധായകൻ എന്ന നിലയില്‍ വൻ വിജയം കണ്ടിരിക്കുന്നത്. ഷാരൂഖ് ഖാനുമൊത്ത് ഒരു സിനിമയുമായി ആദ്യമായി എത്തിയപ്പോള്‍ അറ്റ്‍ലി വിജയം കണ്ടിരിക്കുന്നുവെന്നാണ് മനസിലാകുന്നത്.
Read More: കുതിച്ച് ജവാൻ, തളര്‍ന്ന് ഖുഷി, ഒടിടി റിലീസില്‍ തീരുമാനമായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക