ബോക്സ് ഓഫീസിൽ എതിരാളികളില്ലാതെ 'അവതാർ 2'; കുതിപ്പ് തുടർന്ന് ജെയിംസ് കാമറൂൺ ചിത്രം

2022 ഡിസംബർ 16-ന് ആണ് 'അവതാർ- ദി വേ ഓഫ് വാട്ടർ' റിലീസിനെത്തിയത്.

James Cameron movie avatar 2 cross $2 billion worldwide box office

​ഗോള ബോക്സ് ഓഫീസിൽ എതിരാളികൾ ഇല്ലാതെ പടയോട്ടം തുടർന്ന് ജെയിംസ് കാമറൂൺ ചിത്രം അവതാര്‍ ദ വേ ഓഫ് വാട്ടര്‍. ഇതുവരെ 16000 കോടിയിലേറെ( $2 billion) ചിത്രം നേടിയെന്നാണ് കണക്ക്. ചിത്രം റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴുള്ള റിപ്പോർട്ടുകൾ ആണിത്. 2022ൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമ എന്ന ഖ്യാതിയും അവതാര്‍ 2വിന് തന്നെ സ്വന്തം. 

ആ​ഗോള ബോക്സ് ഓഫീസിൽ സ്‌പൈഡര്‍മാന്‍ നോ വേ ഹോമിനെയാണ് ഇപ്പോൾ അവതാർ 2 മറകടന്നിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്താണ് അവതാർ 2 ഇപ്പോഴുള്ളത്. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സ്റ്റാര്‍ വാര്‍ ദ ഫോഴ്‌സ് അവേക്കന്‍സ്, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്നിവയാണ്. ഇവയെ ഈ ആഴ്ചയോടെ അവതാർ 2 മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. 

അതേസമയം, ലോക സിനിമകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രം അവതാർ ആദ്യഭാ​ഗമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ജയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക് ആണ്.

'നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം'; സോഷ്യൽ മീഡിയയിൽ 'മുഖംമറച്ച്' അൽഫോൺസ് പുത്രൻ

അവതാർ‌ 2 റിലീസ് ചെയ്ത് പത്ത് ദിവസത്തിൽ  855 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (7,000 കോടി രൂപയ്ക്ക് തുല്യം) സ്വന്തമാക്കിയിരുന്നത്. 2022 ഡിസംബർ 16-ന് ആണ് 'അവതാർ- ദി വേ ഓഫ് വാട്ടർ' റിലീസിനെത്തിയത്. ഇംഗ്ലീഷിന്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകൾക്ക് ഒപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്തിരുന്നു. 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്.  2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്.

Latest Videos
Follow Us:
Download App:
  • android
  • ios