ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയത്?, ആദ്യമായി കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ട് നടൻ പൃഥ്വിരാജ്
പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതല കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു.
പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ച ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. വമ്പൻ ഹിറ്റായിരിക്കുകയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. കുടുംബപ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോളതലത്തില്‍ 50 കോടി തികച്ചെന്ന് പൃഥ്വിരാജ് സ്‍ഥിരീകരിക്കുകയും ചെയ്‍തത് ചിത്രത്തിന്റെ വിജയത്തിന്റെ സാക്ഷ്യമായിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയുടെ സംവിധാനം വിപിൻ ദാസാണ്.
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. രസകരമായ നിരവധി തമാശ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്നത് ആകര്‍ഷകമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.
Read More: ഗള്‍ഫിലും വൻ കുതിപ്പ്, ഞെട്ടിക്കുന്ന കളക്ഷനുമായി ഗുരുവായൂര്‍ അമ്പലനടയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക