Gangubai Box Office : ബോക്സ് ഓഫീസില്‍ വിജയക്കൊടി നാട്ടി അലിയ ഭട്ട്; 'ഗംഗുഭായി'യുടെ രണ്ട് ദിവസത്തെ കളക്ഷന്‍

റിലീസ് ദിനത്തേക്കാള്‍ കളക്ഷന്‍ രണ്ടാം ദിനത്തില്‍

Gangubai Kathiawadi box office 2 day collection alia bhatt Sanjay Leela Bhansali

സഞ്ജയ് ലീല ബന്‍സാലിയുടെ (Sanjay Leela Bhansali) ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകരുണ്ട്. സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ അലിയ ഭട്ട് (Alia Bhatt) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതായിരുന്നു ഗംഗുഭായി കത്തിയവാടി (Gangubai Kathiawadi) എന്ന ചിത്രത്തിന്‍റെ യുഎസ്പി. ഇപ്പോഴിതാ റിലീസിനു ശേഷം ബോക്സ് ഓഫീസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തേക്കാള്‍ അധികം കളക്ഷനാണ് ശനിയാഴ്ച ലഭിച്ചിരിക്കുന്നത്. 

10.50 കോടിയായിരുന്നു ആദ്യ ദിനത്തിലെ ചിത്രത്തിന്‍റെ കളക്ഷന്‍. ശനിയാഴ്ച പ്രകടനം മെച്ചപ്പെടുത്തി 13.32 കോടിയും ചിത്രം നേടി. ആദ്യ രണ്ട് ദിവസങ്ങളില്‍ നിന്ന് 23.82 കോടി. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള നേട്ടമാണിത്. പല സംസ്ഥാനങ്ങളിലും ഇപ്പോഴും കൊവിഡ് മുന്‍കരുതല്‍ അനുസരിച്ചുള്ള 50 ശതമാനം പ്രവേശനമാണ് എന്നിരിക്കെ മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് ഇത്. നാല് വര്‍ഷത്തിനു ശേഷമാണ് ഒരു സഞ്ജയ് ലീല ബന്‍സാലി ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ദീപിക പദുകോണ്‍ റാണി പദ്മാവതിയായി എത്തിയ പദ്മാവത് ആയിരുന്നു അദ്ദേഹത്തിന്‍റെ ഇതിനുമുന്‍പെത്തിയ ചിത്രം. 

3 ദിവസത്തില്‍ 100 കോടി! കോളിവുഡിനെ വീണ്ടും ട്രാക്കിലാക്കി 'വലിമൈ'

കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രം 'പദ്‍മാവതി'നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ച ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയിരുന്നു. പിന്നീട് 2020 ഒക്ടോബറിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡ് പശ്ചാത്തലം പരിഗണിച്ച് നിശ്ചയിച്ചിരുന്ന റിലീസ് തീയതിയും മാറ്റിവെക്കേണ്ടിവന്നിരുന്നു. 

അലിയ ഭട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ശന്തനു മഹേശ്വരി, വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‍വ, വരുണ്‍ കപൂര്‍, ജിം സര്‍ഭ്, അജയ് ദേവ്ഗണ്‍, ഹുമ ഖുറേഷി, രാഹുല്‍ വോറ, ആന്‍മോള്‍ കജനി, പ്രശാന്ത് കുമാര്‍, റാസ മുറാദ്, ഛായ കദം, മിതാലി, പല്ലവി യാദവ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നതും സഞ്ജയ് ലീല ബന്‍സാലിയാണ്. ഛായാഗ്രഹണം സുദീപ് ചാറ്റര്‍ജി, ബന്‍സാലിക്കൊപ്പം ഉത്കര്ഷിണി വസിഷ്ഠയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഉത്കര്‍ഷിണിക്കൊപ്പം പ്രകാശ് കപാഡിയയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സംഗീതം സഞ്ജിത് ബല്‍ഹറ,അങ്കിത് ബല്‍ഹറ. പാട്ടുകള്‍ ഒരുക്കിയിരിക്കുന്നതും സഞ്ജയ് ലീല ബന്‍സാലി തന്നെയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios