ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ 1 ഇന്‍ഡസ്ട്രി ഏത്? മറുപടിയുമായി ബോളിവുഡ്; മൂന്ന് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയത്!
മൂന്ന് ചിത്രങ്ങളില്‍ ആദ്യമെത്തിയത് റോക്കി ഓര്‍ റാണി കി പ്രേം കഹാനി ആയിരുന്നു
കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയ്ക്ക് ശേഷം ഇന്‍ഡസ്ട്രിയെ വിജയവീഥിയിലേക്ക് തിരിച്ചെത്തിക്കുന്ന ഒരു ചിത്രത്തിനായി ബോളിവുഡിന് ഏറെ കാത്തിരിക്കേണ്ടിവന്നു. ഷാരൂഖ് ഖാന് ആയിരുന്നു ആ നിയോഗം. കിംഗ് ഖാന്‍റെയും ഒപ്പം ബോളിവുഡിന്‍റെയും രാജകീയമായ തിരിച്ചുവരവായിമാറി ഈ ചിത്രം. 1000 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് ഗ്രോസ്. എന്നാല്‍ ഈ വിജയത്തിന് ഒരു തുടര്‍ച്ച നല്‍കാന്‍ പിന്നീടെത്തിയ ചിത്രങ്ങള്‍ക്ക് ആയില്ല. എന്നാല്‍ ഇപ്പോഴിതാ ഒന്നിലധികം ചിത്രങ്ങള്‍ ഒരേ സമയം വിജയം നേടുന്നതിന്‍റെ സന്തോഷത്തിലാണ് ചലച്ചിത്ര വ്യവസായം.
സണ്ണി ഡിയോളിനെ നായകനാക്കി അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ഗദര്‍ 2, അക്ഷയ് കുമാറിനെ നായകനാക്കി അമിത് റായ് സംവിധാനം ചെയ്ത ഒഎംജി 2, രണ്‍വീര്‍ സിംഗ്, അലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്നീ ചിത്രങ്ങളാണ് ബോക്സ് ഓഫീസില്‍ നിന്ന് ഒരേസമയം വിജയം നേടുന്നത്. മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് ഉത്തരേന്ത്യന്‍ തിയറ്ററുകളില്‍ ആളെക്കൂട്ടുകയാണ്.
ഈ മൂന്ന് ചിത്രങ്ങളില്‍ ആദ്യമെത്തിയത് റോക്കി ഓര്‍ റാണി കി പ്രേം കഹാനി ആയിരുന്നു. ജൂലൈ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 300 കോടിയിലേറെയാണ്. ഓഗസ്റ്റ് 11നാണ് സണ്ണി ഡിയോള്‍, അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ എത്തിയത്. ഇതില്‍ ഗദര്‍ 2 സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയമാണ്. 375.10 കോടിയാണ് ഇതുവരെയുള്ള നേട്ടം. അതേസമയം അക്ഷയ് കുമാറിന്‍റെ ഒഎംജി 2 ഉും 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. 113.67 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അതായത് മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് ബോളിവുഡ് ബോക്സ് ഓഫീസില്‍ നിന്ന് വാരിയിരിക്കുന്നത് 788.77 കോടിയാണ്! നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന ഒഫിഷ്യല്‍ കണക്കുകള്‍ പ്രകാരമുള്ള തുകയാണ് ഇത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഒരേസമയം ഒന്നിലധികം ചിത്രങ്ങള്‍ തിയറ്ററുകളില്‍ ആളെക്കൂട്ടുന്നത് എന്നതിനെ ഏറെ പ്രാധാന്യത്തോടെയാണ് ട്രേഡ് അനലിസ്റ്റുകള്‍ നോക്കിക്കാണുന്നത്.
ALSO READ : 'ഡാഡ' നായകന്‍ കവിന്‍ വിവാഹിതനായി; വധു മോണിക്ക ഡേവിഡ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക