'ജയിലറു'മായി രജനികാന്തിന്റെ വൻ കുതിപ്പ്, ബോളിവുഡില്‍ സണ്ണി ഡിയോളിന്റെ പടയോട്ടം, 'ഗദര്‍ 2' കളക്ഷൻ പുറത്തായി
'ഗദാര്‍ 2' ഇന്നലെ 55 കോടി നേടിയിട്ടുണ്ട്.
സണ്ണി ഡിയോള്‍ നായകനായി എത്തിയ ചിത്രമാണ് 'ഗദര്‍ 2'. ബോളിവുഡിന്റെ പുത്തൻ പ്രതീക്ഷയായി മാറുകയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്. 'ജയിലര്‍' മുന്നേറുമ്പോള്‍ സണ്ണി ഡിയോള്‍ ചിത്രവും ഒട്ടും മോശമാക്കുന്നില്ല. സണ്ണി ഡിയോള്‍ ചിത്രം 200 കോടി കടന്നിരിക്കുകയാണ്.
'ഗദര്‍ രണ്ട്' ഇന്നലെ 55 കോടി നേടിയെന്ന് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു. ഇത് റെക്കോര്‍ഡാണെന്നും അദ്ദേഹം പറയുന്നു. 2001ല്‍ പുറത്തെത്തി വൻ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയപ്പോള്‍ 'ഗദര്‍ 2' ആകെ നേടിയിരിക്കുന്നത് 228.98 കോടി രൂപയാണ്.
അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഉത്കര്ഷ ശര്‍മ, മനിഷ വധ്വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്ന തുടങ്ങി ഒട്ടേറെ താരങ്ങളും 'ഗദര്‍ 2'വില്‍ വേഷമിടുന്നു. അനില്‍ ശര്‍മ തന്നെയാണ് നിര്‍മാവും. മിതൂൻ ആണ് സംഗീത സംവിധാനം.
രജനികാന്ത് നായകനായ 'ജയിലര്‍' 400 കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് മാസാകുന്ന കഥാപാത്രമാണ് രജനികാന്തിന് 'ജയിലറി'ല്‍. 'ബാഷ'യെ ഒക്കെ ഓര്‍മിക്കുന്ന ഒരു കഥാപാത്രം ആയതിനാല്‍ രജനികാന്ത് ആരാധകര്‍ ആവേശത്തിലുമായി. ആദ്യം കുടുംബസ്ഥനായി റിട്ടയര്‍മന്റ് ആസ്വദിക്കുന്ന കഥാപാത്രം പ്രത്യേക സാഹചര്യത്തില്‍ ചില നിര്‍ണായക വിഷങ്ങളില്‍ ഇടപെടേണ്ടി വരുന്നതും പിന്നീട് മാസ് കാട്ടുന്നതുമാണ് 'ജയിലറി'നെ ആരാധകര്‍ക്ക് ആവേശമാക്കുന്നത്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹൻലാലും ശിവ രാജ്കുമാറും രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തിയതും വിജയത്തിന് നിര്‍ണായകമായി. തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ രജനികാന്ത് ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
Read More: നടൻ ചിരഞ്ജീവിക്ക് ശസ്ത്രക്രിയ, വിശ്രമം, കളക്ഷനില്‍ കരകയറാനാകാതെ 'ഭോലാ ശങ്കര്‍'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക