'ഭോലാ ശങ്കര്‍' ലൈഫ് ടൈം കളക്ഷൻ ഇത്രമാത്രം, നിരാശയില്‍ ചിരഞ്‍ജീവി

റിലീസിനുമുന്നേ പ്രേക്ഷക പിന്തുണയുണ്ടായെങ്കിലും ചിരഞ്‍ജീവി ചിത്രം പരാജയമാകുകയായിരുന്നു.

 

Bholaa Shankar life time collection report Chiranjeevi hrk

തെലുങ്കില്‍ ഇന്നും പ്രേക്ഷക പിന്തുണയുള്ള താരമാണ് ചിരഞ്‍ജീവി. എന്നാല്‍ ചിരഞ്ജീവി നായകനായി ഒടുവിലെത്തിയ ചിത്രം വൻ പരാജയമായിരുന്നു. ചിരഞ്‍ജീവി നായകനായ 'ഭോലാ ശങ്കര്‍' സിനിമയ്‍ക്ക് ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്ന് മാത്രമല്ല വൻ പരാജയവുമായിയെന്നാണ് റിപ്പോര്‍ട്ട്. റിലീസിനുമുന്നേ പ്രേക്ഷക പിന്തുണയുണ്ടായെങ്കിലും 47.50 കോടിയാണ് 'ഭോലാ ശങ്കറി'ന് നേടാനായത് എന്നാണ് റിപ്പോര്‍ട്ട്.

'ഭോലാ ശങ്കറി'ന്റെ ഗ്രോസാണ്  47.50 കോടി എന്നാണ് റിപ്പോര്‍ട്ട്. പരാജയം നേരിട്ടതിനാല്‍ സിനിമയുടെ പ്രതിഫലം താരം കുറച്ചു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എത്രയാണ് ചിരഞ്‍ജീവി ചിത്രത്തിനായി പ്രതിഫലം വാങ്ങിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും ചിരഞ്‍ജീവിയുടെ കരിയറിലെ പരാജയ സിനിമയായിരിക്കുകയാണ് 'ഭോലാ ശങ്കര്‍'.

മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്‍ജീവി നായകനായ 'ഭോലാ ശങ്കര്‍'. വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തിയത്. ചിരഞ്‍ജീവി നായകനായെത്തിയ ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. ചിരഞ്‍ജീവി നായകനായി വേഷമിട്ട പുതിയ ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി നായകനായ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്.

ചിരഞ്‍ജീവി നായകനായി ഇതിനു മുമ്പെത്തിയ ചിത്രം 'വാള്‍ട്ടര്‍ വീരയ്യ' ഹിറ്റായി മാറിയിരുന്നു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോബി കൊല്ലി തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: നടി അപര്‍ണാ നായരുടെ മരണം വിശ്വസിക്കാനാകുന്നില്ല, തൊട്ടുമുമ്പും സന്തോഷം നിറഞ്ഞ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios