ബജറ്റ് 350 കോടി! തിയറ്ററില്‍ രക്ഷപെടുമോ 'ബഡേ മിയാന്‍'? ആദ്യദിന ആഗോള കളക്ഷനുമായി നിര്‍മ്മാതാക്കള്‍

അലി അബ്ബാസ് സഫർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം

Bade Miyan Chote Miyan official worldwide opening day box office collection akshay kumar prithviraj sukumaran

ബോളിവുഡ് അതിന്‍റെ നല്ല കാലത്തിലൂടെയല്ല ഇപ്പോള്‍ കടന്നുപോകുന്നത്. കൊവിഡ് കാലത്ത് സംഭവിച്ച തകര്‍ച്ചയ്ക്ക് ശേഷം മുന്‍നിര താരങ്ങളില്‍ പഴയ മട്ടിലുള്ള വിജയങ്ങള്‍ ആവര്‍ത്തിക്കാനായത് ഷാരൂഖ് ഖാന് മാത്രമാണ്. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് വിജയങ്ങളുള്ള, നിര്‍മ്മാതാക്കള്‍ മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന അക്ഷയ് കുമാറിനെ സംബന്ധിച്ചും സമീപകാല കരിയറില്‍ കാര്യങ്ങള്‍ ഗുണകരമായിരുന്നില്ല. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച ഔദ്യോഗിക കണക്ക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 15.50- 16 കോടി ആണെന്നായിരുന്നു പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ നേരത്തെ എത്തിയ റിപ്പോര്‍ട്ടുകള്‍. 350 കോടി ബജറ്റ് ഉണ്ടെന്ന് കരുതപ്പെടുന്ന ചിത്രത്തെ സംബന്ധിച്ച് ഇത് തീരെ മോശം കളക്ഷന്‍ ആണെന്ന തരത്തിലായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം ചിത്രം 36.33 കോടി നേടിയിട്ടുണ്ട്. ഇത് പെയ്ഡ് പ്രിവ്യൂ ഷോകള്‍ കൂടി ചേര്‍ത്ത് ഉള്ളതാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം രണ്ടാം ദിവസം ഇന്ത്യയില്‍ ചിത്രത്തിന് മോശം ഒക്കുപ്പന്‍സിയാണ് ലഭിക്കുന്നത്. വാരാന്ത്യത്തില്‍ ചിത്രം പിക്കപ്പ് ആവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം ടൈഗര്‍ ഷ്രോഫ് ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആണ് പ്രതിനായകന്‍. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്.

ALSO READ : 'നേര്' മാത്രമല്ല, മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രവും വിഷുവിന് ഏഷ്യാനെറ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios