താരമല്ല, ഉള്ളടക്കമാണ് പ്രധാനമെന്ന് തെലുങ്ക് പ്രേക്ഷകര്‍; തിയറ്ററുകളില്‍ ഒരു മാസം പിന്നിട്ട് 'ബേബി'; കളക്ഷന്‍
സായ് രാജേഷ് നീലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം
താരമൂല്യത്തേക്കാള്‍ സിനിമകളുടെ ഉള്ളടക്കത്തിനാണ് ഇന്നത്തെ പ്രേക്ഷകര്‍ പ്രാധാന്യം കൊടുക്കുന്നത്. വലിയ ആരാധകവൃന്ദമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ ഉള്ളടക്കത്തിന്‍റെ കനമില്ലായ്മ കൊണ്ട് പരാജയപ്പെടുന്നത് ഏത് സിനിമാമേഖലയിലും ഇന്ന് സാധാരണമാണ്. തെലുങ്കിലും അങ്ങനെതന്നെ. വലിയ ആരാധകവൃന്ദമുള്ള ചിരഞ്ജീവിയുടെ പുതിയ ചിത്രം ഭോലാ ശങ്കറിന് റിലീസിന് ഏതാനും ദിവസങ്ങള്‍ക്കിപ്പുറം പോലും ശൂന്യമായ തിയറ്ററുകളാണ്. അതേസമയം മറ്റൊരു യുവതാര ചിത്രം ഒരു മാസത്തിനിപ്പുറവും തിയറ്ററുകളില്‍ ഭേദപ്പെട്ട ഒക്കുപ്പന്‍സി ലഭിക്കുകയും ചെയ്യുന്നു.
വിജയ് ദേവരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ടയെ നായകനാക്കി സായ് രാജേഷ് നീലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ബേബിയാണ് ആ ചിത്രം. കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 14 നാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം തന്നെ മികച്ച പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന്‍റെ ഒരു മാസത്തെ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അഞ്ചാം വാരാന്ത്യത്തിലും കാര്യമായി പ്രേക്ഷകരെ ലഭിക്കുന്ന ചിത്രം നേടിയ ആകെ കളക്ഷന്‍ 91 കോടി രൂപയാണ്. ഒരു ആനന്ദ് ദേവരകൊണ്ട ചിത്രത്തെ സംബന്ധിച്ച് വലിയ കളക്ഷനാണ് ഇത്.
ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ടയുടെ സിനിമാ അരങ്ങേറ്റം. മിഡില്‍ ക്ലാസ് മെലഡീസ്, പുഷ്പക വിമാനം, ഹൈവേ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കരിയറിലെ അഞ്ചാമത്തെ ചിത്രമാണ് ബേബി. വൈഷ്ണവി ചൈതന്യയാണ് ചിത്രത്തിലെ നായിക. വിരാജ് അശ്വിന്‍, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ALSO READ : ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകള്‍ ജനസമുദ്രം; 'ഗദര്‍ 2' ആറ് ദിവസം കൊണ്ട് നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക