Asianet News MalayalamAsianet News Malayalam

സുരക്ഷിതരായത് രണ്ടുപേര്‍ മാത്രം! ബിഗ് ബോസിലെ പുതിയ എലിമിനേഷന്‍ ലിസ്റ്റ്

ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് കരുതുന്ന രണ്ടുപേരെ ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യാനായിരുന്നു നിര്‍ദേശം.
 

bigg boss new elimination list
Author
Thiruvananthapuram, First Published Sep 10, 2018, 11:43 PM IST | Last Updated Sep 19, 2018, 9:22 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ഈയാഴ്ചത്തെ എലിമിനേഷനായുള്ള നോമിനേഷന്‍ പ്രഖ്യാപിച്ചു. അവശേഷിക്കുന്ന എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും നോമിനേഷനില്‍ ഇടംപിടിച്ചു എന്നതാണ് പ്രത്യേകത. ഇനി ഗ്രാന്റ് ഫിനാലെ ലക്ഷ്യമാക്കിയുള്ള ഗെയിമാണ് നടക്കുകയെന്നും വ്യക്തിപരമായ വൈകാരികയ്ക്ക് പകരം ഗെയിമിന്റെ ഗൗരവം കാട്ടണമെന്നുമുള്ള ബിഗ് ബോസിന്റെ സന്ദേശത്തിന് ശേഷമായിരുന്നു നോമിനേഷന്‍ പ്രക്രിയ. ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് കരുതുന്ന രണ്ടുപേരെ ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യാനായിരുന്നു നിര്‍ദേശം. മത്സരാര്‍ഥികളുടെ കട്ടൗട്ടുകള്‍ ഓരോന്നിലും വച്ചിരുന്ന ഹൃദയ മാതൃകകളിലേക്ക് കത്തി കുത്തിയിറക്കിയായിരുന്നു നോമിനേഷന്‍ രീതി. ക്യാപ്റ്റന്‍ ഒഴികെയുള്ളവര്‍ക്കാണ് ബിഗ് ബോസ് ഈ രീതി നിര്‍ദേശിച്ചത്. അവസാനം ക്യാപ്റ്റന്‍ അതിഥി റായ്‌യോട് രണ്ട് പേരുടെ പേര് നേരിട്ട് നിര്‍ദേശിക്കാനും പറഞ്ഞു. ഇതനുസരിച്ച് ഓരോരുത്തരം നിര്‍ദേശിച്ച പേരുകള്‍ ഇങ്ങനെ..

ബഷീര്‍ ബാസി- പേളി മാണി, ശ്രീനിഷ് അരവിന്ദ്

ഷിയാസ് കരിം- സാബുമോന്‍, അര്‍ച്ചന സുശീലന്‍

അര്‍ച്ചന- ശ്രീനിഷ്, പേളി

ശ്രീനിഷ്- സാബുമോന്‍, അര്‍ച്ചന സുശീലന്‍

പേളി മാണി- സാബു, അര്‍ച്ചന

സാബുമോന്‍- ശ്രീനിഷ് അരവിന്ദ്, പേളി മാണി

അരിസ്റ്റോ സുരേഷ്- സാബുമോന്‍, അര്‍ച്ചന സുശീലന്‍

അതിഥി റായ് (ക്യാപ്റ്റന്‍)- ബഷീര്‍ ബാസി, അരിസ്റ്റോ സുരേഷ്

ഇതനുസരിച്ച് ആറ് പേര്‍ ഈയാഴ്ചത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. സാബുമോന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, ബഷീര്‍ ബാസി എന്നിവര്‍. ലിസ്റ്റില്‍ ഉള്‍പ്പെടാതെയിരുന്നത് ക്യാപ്റ്റന്‍ അതിഥി റായ്‌യും ഷിയാസ് കരീമും മാത്രം.

Latest Videos
Follow Us:
Download App:
  • android
  • ios