ഉള്ളുലയ്ക്കുന്ന ഈണവുമായി വീണ്ടും ജെറി അമല്‍ദേവ്
മലയാളിയെ ഗൃഹാതുരതയിലേക്ക് വഴി നടത്തുന്നവയാണ് ജെറി അമല്‍ദേവിന്‍റെ ഈണങ്ങള്‍. സംഗീതസാന്ദ്രമായ ഒരുകാലഘട്ടത്തിന്‍റെ മധുരസ്മരണകള്‍. ആയിരം കണ്ണും കാതും തുറന്നു വച്ച് നമ്മള്‍ കേട്ട ഗാനങ്ങള്‍. മിഴിയോരം നനഞ്ഞൊഴുകുന്ന വിഷാദാത്മക ഈണങ്ങള്‍.
നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കിയ ആക്ഷന്‍ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍പൂക്കള്‍ എന്ന മനോഹര ഗാനത്തിലൂടെ ആ മെലഡിയുടെ കരുത്ത് മലയാളികള്‍ ഒരിക്കല്‍ കൂടി അനുഭവിച്ചറിഞ്ഞു.
ഇപ്പോള്‍ വീണ്ടുമൊരു വിഷാദാത്മക ഈണവുമായി ഭൂതകാലക്കുളിരിലേക്ക് വഴിനടത്തുകയാണ് ജലരേഖകള്‍ എന്ന പുതിയ ആല്‍ബത്തിലൂടെ ജെറി അമല്‍ദേവ്.
ജെറിയുടെ ഉള്ളുനീറ്റുന്ന ഈണത്തിന് അക്ഷരക്കൂട്ടുകള്‍ ഒരുക്കിയിരിക്കുന്നത് കെ ജയകുമാറാണ്. രാധികാ സേതുമാധവനും വില്‍സണ്‍ പിറവവും ആണ് ആലാപനം. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ശ്രദ്ധേയയായ ഗായകയാണ് രാധിക.
നവാഗതനായ അനൂപ് പിള്ളയാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ശങ്കര്‍ ബാബു. ആശയം ആന്റോ ബോബന്‍. എഡിറ്റിംഗ് ജയ് ഓണാട്ട്. അനുഷ സഞ്ജീവ് ആണ് കോസ്റ്റ്യൂം ഡിസൈനര്‍.
ഗാനം കാണാം