Asianet News MalayalamAsianet News Malayalam

'അവൻ യുദ്ധം പ്രഖ്യാപിക്കുകയാണ്'; 'മാർക്കോ'യായി അമ്പരപ്പിച്ച് ഉണ്ണിമുകുന്ദൻ, ഞെട്ടിക്കാൻ ജ​ഗദീഷ്- ടീസർ

ഉണ്ണി മുകുന്ദനും ജ​ഗദീഷും ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളായി എത്തുന്ന സിനിമ കൂടിയാകും മാർക്കോ.

Unni Mukundan movie marco Official Teaser
Author
First Published Oct 13, 2024, 10:40 AM IST | Last Updated Oct 13, 2024, 11:24 AM IST

ണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ ടീസർ റിലീസ് ചെയ്തു. വയലൻസ് നിറയ്ക്കുന്ന ചിത്രം മാസ് അക്ഷൻ ത്രില്ലറായിരിക്കുമെന്ന് ടീസർ ഉറപ്പു നൽകുന്നു. ഒപ്പം ഉണ്ണി മുകുന്ദനും ജ​ഗദീഷും ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളായി എത്തുന്ന സിനിമ കൂടിയാകും മാർക്കോ എന്നും ടീസർ പറഞ്ഞുവയ്ക്കുന്നുണ്ട്. ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തും. 

മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ ചിത്രമാണ്. ഉണ്ണി  മുകുന്ദൻ, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ താരങ്ങളെ ഇന്നേവരെ കാണാത്ത ആക്ഷൻ - വയലൻസ് രീതിയിലാണ് 'മാർക്കോ'യിൽ അവതരിപ്പിച്ചിട്ടുള്ളത് എന്ന് സൂചിപ്പിക്കുന്നുണ്ട് ഓരോ അപ്ഡേറ്റുകളും. 

പ്രമുഖ ആക്ഷൻ കോറിയോഗ്രാഫർ കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം 30 കോടി ബഡ്ജറ്റിൽ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.  'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. നൂറ് ദിവസത്തോളമുള്ള ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ,  സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ്  തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ആന്റണി വര്‍ഗീസിന്റെ ക്വിന്റല്‍ ഇടി, ഒപ്പം രാജ് ബി ഷെട്ടിയും; 'കൊണ്ടൽ' ഒടിടിയിൽ എത്തി

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബിനു മണമ്പൂർ, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ,   മ്യൂസിക് ടീം: വിനായക് ശശികുമാർ, ടാബ്‌സീ, ജിതിൻ രാജ്. സ്പോട്ട് എഡിറ്റർ: ഷിജിത് പി നായർ, വി എഫ് എക്സ്: 3 ഡോർസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ,ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബൂഷൻ: ക്യൂബ്സ് എന്റർടൈൻമെന്റ്സ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios