Asianet News MalayalamAsianet News Malayalam

'പേരിൽ ക്രൂസ് വേണ്ട'; ബ്രാഡ് പിറ്റിന്റെ മക്കൾക്ക് പിന്നാലെ ടോം ക്രൂസിന്റെ മകളും പേരിൽ നിന്ന് അച്ഛനെ നീക്കി

2012-ൽ കാറ്റി ഹോംസുമായി ടോം ക്രൂസ് വേർപിരിഞ്ഞത്. പിന്നീട് അമ്മയോടൊപ്പമായിരുന്നു മകളുടെ താമസം. ടോം ക്രൂസ് സൂരിയിൽ നിന്ന് അകന്നുവെന്ന അഭ്യൂഹങ്ങളെ അദ്ദേ​ഹം തള്ളിക്കളഞ്ഞിരുന്നുരുന്നു.

Tom Cruise's Daughter Suri Drops Father's Name
Author
First Published Jun 25, 2024, 5:57 PM IST

ന്യൂയോർക്ക്: ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസിൻ്റെ മകൾ സൂരി ക്രൂസ്, തന്റെ പേരിൽ നിന്ന് ക്രൂസ് നീക്കി. 18-കാരിയായ സൂരി ലാ ​ഗാർഡിയ  ഹൈസ്‌കൂളിൽ നിന്ന് അമ്മ കാറ്റി ഹോംസിനൊപ്പം ബിരുദം സ്വീകരിച്ചപ്പോഴാണ് സൂരി ക്രൂസ് എന്നതിന് പകരം സൂരി നോയൽ എന്ന പേര് വെളിപ്പെടുത്തിയത്. 'നോയെൽ' എന്നത് കാറ്റി ഹോംസിൻ്റെ മധ്യനാമമാണെന്ന് പേജ് സിക്സ് റിപ്പോർട്ട് ചെയ്തു. ‘മിഷൻ: ഇംപോസിബിൾ’ സിനിമയുടെ ചിത്രീകരണവും ടെയ്ലർ സ്വിഫ്റ്റിന്റെ പരിപാടിയും കാരണം ടോം ക്രൂസിന് മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായില്ല.

Read More... 'മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഇഷ്ടം വിജയ്‍യെ'; ഏലിക്കുട്ടി പറയുന്നു

2012-ൽ കാറ്റി ഹോംസുമായി ടോം ക്രൂസ് വേർപിരിഞ്ഞത്. പിന്നീട് അമ്മയോടൊപ്പമായിരുന്നു മകളുടെ താമസം. ടോം ക്രൂസ് സൂരിയിൽ നിന്ന് അകന്നുവെന്ന അഭ്യൂഹങ്ങളെ അദ്ദേ​ഹം തള്ളിക്കളഞ്ഞിരുന്നുരുന്നു. മകളെ ഒരു തരത്തിലും  ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.  നിക്കോൾ കിഡ്മാനുമായുള്ള വിവാഹത്തിൽ ടോം ക്രൂസിന് ഇസബെല്ല, കോണർ എന്നീ രണ്ട് ദത്തെടുത്ത കുട്ടികളുമുണ്ട്. നേരത്തെ, ബ്രാഡ് പിറ്റിൻ്റെ മക്കളായ ഷിലോയും വിവിയെന്നും അവരുടെ കുടുംബപ്പേര് ഉപേക്ഷിച്ചിരുന്നു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios