'ഹിഗ്വിറ്റ' എന്ന പേരിൽ സിനിമ വരുന്നത് അനീതി, സർക്കാർ ഇടപെടണം; എന്‍ എസ് മാധവനെ പിന്തുണച്ച് കെ സച്ചിദാനന്ദൻ
ന്ദൻ. ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എന്‍ എസ് മാധവന്റെ കഥയിലൂടെയാണ്. ആ പേരിൽ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതിൽ അനീതിയുണ്ടെന്ന് കെ സച്ചിദാനന്ദന്‍ പറഞ്ഞു.
തൃശൂർ: 'ഹിഗ്വിറ്റ' സിനിമ പേരിൽ എന്‍ എസ് മാധവനെ പിന്തുണച്ച് കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ. ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എന്‍ എസ് മാധവന്റെ കഥയിലൂടെയാണ്. ആ പേരിൽ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതിൽ അനീതിയുണ്ടെന്ന് കെ സച്ചിദാനന്ദന്‍ പറഞ്ഞു.
ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും കെ സച്ചിദാനന്ദന്‍ ആവശ്യപ്പെടുന്നു. 'ഹിഗ്വിറ്റ' എന്ന പേരിൽ സിനിമ വരുന്നത് നീതികേടാണ്. എൻ എസ് മാധവന്റെ കഥയാവും സിനിമ എന്ന് പലരും ധരിക്കും. അത് സിനിമക്കാരന്റെ കബളിക്കലുണ്ടെന്ന് കരുതുന്നുവെന്നും അങ്ങനെ ചെയ്യുന്നത് നീതികേടാണെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഹിഗ്വിറ്റ'. ഹേമന്ത് ജി.നായർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. രാഷ്ട്രീയക്കാരന്റെ ലുക്കിൽ സുരാജ് എത്തിയ ഈ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് സിനിമയ്ക്കെതിരെ എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്തെത്തിയത്.
Also Read: സിനിമയുടെ പേര് 'ഹിഗ്വിറ്റ'; ദുഃഖകരമെന്ന് എൻ എസ് മാധവൻ
'ഹിഗ്വിറ്റ' എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു. 'മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്', എന്നാണ് എൻ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.