തീപ്പന്തമേന്തിയ ഗുളികൻ തെയ്യവും ഭയന്ന് വിറച്ച പെൺകുട്ടിയും; ശ്രദ്ധേയമായി ഗു ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തുന്ന കുടുംബത്തിലെ മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

The fire lit Gulikan Theyam and the frightened girl Gu first look poster is out vvk

കൊച്ചി: മലയാള സിനിമയിലേക്ക് മറ്റൊരു ഹൊറർ ചിത്രം കൂടിയെത്തുകയാണ്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന 'ഗു' എന്ന ഫാൻറസി ഹൊറർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെയ്യം പ്രമേയമായെത്തുന്ന ചിത്രത്തിൽ ഗുളികൻ തെയ്യത്തെയാണ് അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നത് വ്യക്തമാണ്.

ഭയം നിഴലിക്കുന്ന കണ്ണുകളും ചുറ്റും പരന്ന ഇരുട്ടിൽ പാടവരമ്പിലൂടെ നടന്നടുക്കുന്ന മന്ത്രമൂർത്തികളിൽ പ്രധാനിയും സർവ്വവ്യാപിയുമായ ഗുളികൻ തെയ്യംവുമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ 'മാളികപ്പുറം' എന്ന സിനിമയിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ വേറെയും നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ഏറെ ശ്രദ്ധേ നേടിയിരുന്നു.

മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തുന്ന കുടുംബത്തിലെ മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മിന്നയായാണ് ദേവനന്ദ എത്തുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ബി ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് 'ഗു'. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു,  രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ,  ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ‍: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ‍, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, മാർക്കറ്റിംഗ് ആൻഡ് ഡിസൈൻസ്: സ്നേക്ക്പ്ലാൻറ്.

കൈയ്യടിക്കേണ്ട കാതല്‍: വീണ്ടും 'ആക്ടര്‍ മമ്മൂട്ടി ആന്‍റ് കമ്പനി' ഞെട്ടിക്കുന്നു: ജിയോ ബേബി ചിത്രം റിവ്യൂ

പുതിയ ദൗത്യം ആരംഭിച്ച് ഇന്ദ്രന്‍സ്: പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്‍ന്നു

Latest Videos
Follow Us:
Download App:
  • android
  • ios