'ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം മുംബൈയിലേക്ക് താമസം മാറിയോ?': സൂര്യ വിശദീകരിക്കുന്നു
കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറിയതിനെക്കുറിച്ച് നടൻ സൂര്യ വിശദീകരിച്ചു.
മുംബൈ: ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസം മാറിയത് സംബന്ധിച്ച് വിശദീകരിച്ച് നടന്‍ സൂര്യ. 27 വർഷത്തോളമായി ജ്യോതിക ചെന്നൈയിലാണ് താമസിച്ചിരുന്നതെന്നും ഇപ്പോൾ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവഴിക്കണമെന്നും സാമ്പത്തിക സ്വാതന്ത്ര്യം ആസ്വദിക്കാനും അവര്‍ ആഗ്രഹിക്കുന്നുവെന്നാണ് സൂര്യ ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് പറഞ്ഞത്.
മുംബൈയ്ക്കും ചെന്നൈയ്ക്കും ഇടയില്‍ തന്‍റെ ജീവിതം എങ്ങനെ ബാലൻസ് ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷന്‍റെ ഭാഗമായാണ് സൂര്യ അഭിമുഖം നല്‍കിയത്. ഭാര്യയ്ക്കുവേണ്ടി മുംബൈയിലേക്ക് മാറിയോ എന്ന ചോദ്യത്തിന് സൂര്യയുടെ മറുപടി ഇങ്ങനെയായിരുന്നു.
"എനിക്ക് വളരെ തുറന്ന് സംസാരിക്കാൻ കഴിയും, 18-19 വയസ്സിൽ ജ്യോതിക ചെന്നൈയിലേക്ക് മാറി, ഏകദേശം 27 വർഷം അവര്‍ ചെന്നൈയിലായിരുന്നു, 18 വർഷം മാത്രമാണ് മുംബൈയില്‍ ഉണ്ടായിരുന്നത്. അവൾ എന്നോടൊപ്പമായിരുന്നു, എന്‍റെ കുടുംബത്തിനായി അവൾ അവളുടെ കരിയർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, എല്ലാം ഉപേക്ഷിച്ചു.
"27 വർഷത്തിന് ശേഷം ജ്യോതിക മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിന്‍റെ സന്തോഷത്തിലാണ്. പുരുഷന് എന്ത് ആവശ്യമുണ്ടോ അതെല്ലാം സ്ത്രീകള്‍ക്കും വേണം. ഞാൻ വൈകിയാണ് അത് മനസിലാക്കിയത്. അവൾക്ക് അവധിക്കാലവും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സമയവും, സാമ്പത്തിക സ്വാതന്ത്ര്യവും എല്ലാം ഇപ്പോള്‍ ലഭിക്കുന്നു. അവൾക്ക് ബഹുമാനവും അവളുടെ ജിം സമയവും ആവശ്യമാണ്. നമ്മള്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന സമയം അവര്‍ക്ക് ആവശ്യമാണ് ആവശ്യമാണ്, അവരുടെ ജീവിത ശൈലയും മറ്റും നിയന്ത്രിക്കാന്‍ നാം ആരാണ്? ഇതാണ് നീക്കത്തിന് പിന്നിലെ പ്രധാന ചിന്ത” സൂര്യ വിശദീകരിച്ചു.
"അഭിനേത്രി എന്ന നിലയിലും ജ്യോതികയുടെ വളർച്ച കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്‍റെ കുട്ടികൾ ഐബി സ്‌കൂളിന്‍റെ ഭാഗമായിരുന്നു, ചെന്നൈയിൽ ഒന്നോ രണ്ടോ സ്‌കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്‍റെ മക്കൾ നന്നായി പഠിക്കുന്നു എന്നത് ഒരു അനുഗ്രഹമാണ്, അവർക്ക് മികച്ച വിദ്യാഭ്യാസം തന്നെ ലഭിക്കണം. ഞങ്ങൾ ഇവിടെ നല്ല അവസരങ്ങൾ കണ്ടു, അതിനാൽ ഞങ്ങൾ ഇങ്ങോട്ട് മാറി" സൂര്യ കുടുംബത്തെക്കുറിച്ച് പറഞ്ഞു.
അതേ സമയം ഭാര്യയും കുട്ടികളും മുംബൈയില്‍ ആണെങ്കിലും താന്‍ ചെന്നൈ മുംബൈ എന്നിവിടങ്ങളില്‍ ബാലന്‍സ് ചെയ്ത് ജീവിക്കുകയാണെന്ന് സൂര്യ പറയുന്നു. "ഞാൻ ചെന്നൈയ്ക്കും മുംബൈയ്ക്കും ഇടയിൽ ബാലൻസ് ചെയ്യുന്നു. മാസത്തിൽ കുറഞ്ഞത് 10 ദിവസമെങ്കിലും ഞാന്‍ മുംബൈയിലുണ്ടാകും ആ സമയത്ത് ഷൂട്ടിംഗ് ഇല്ല. ബാക്കിയുള്ള 20 ദിവസങ്ങളിൽ 18-20 മണിക്കൂർ ഷൂട്ട് ചെയ്യാൻ എനിക്ക് പ്രശ്‌നമില്ല. ആ 10 ദിവസങ്ങളിൽ, ഓഫീസിൽ നിന്നോ ജോലിയിൽ നിന്നോ ഒരു ഫോൺ കോളും ഇല്ല. പക്ഷേ, ആ സമയത്ത് മകളോടൊപ്പം പാർക്കിലേക്ക് നടക്കാനോ ഐസ്ക്രീം കഴിക്കാനോ സമയം കണ്ടെത്താന്‍ ഞാന്‍ സന്തുഷ്ടനാണ്. ചില സമയം മകനെ ബാസ്കറ്റ് ബോള്‍ മത്സരത്തിന് കൊണ്ടുപോകും.
യുഎ സര്‍ട്ടിഫിക്കറ്റ്, ഇതാ സൂര്യ ചിത്രത്തിന്റെ സെൻസറിംഗ് അപ്‍ഡേറ്റ്
കങ്കുവ ആവേശത്തിര തീര്‍ക്കും, സൂര്യ ചിത്രത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ആ അപ്‍ഡേറ്റ്