Asianet News MalayalamAsianet News Malayalam

തെന്നിന്ത്യൻ സിനിമാ താരം എ ശകുന്തള അന്തരിച്ചു

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 600ലേറെ സിനിമകളിൽ അഭിനയിച്ചു

South Indian film star A Shakuntala passes away
Author
First Published Sep 17, 2024, 11:39 PM IST | Last Updated Sep 17, 2024, 11:39 PM IST

ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ താരം എ ശകുന്തള (84) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. നർത്തകിയായി സിനിമയിലേക്ക് ചുവടുവെച്ച ശകുന്തള, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 600-ലധികം സിനിമകളിൽ അഭിനയിച്ചു.

നേതാജി (1996), നാൻ വണങ്ങും ദൈവം (1963), കൈ കൊടുത്ത ദൈവം (1964) തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് സിഐഡി ശകുന്തള അറിയപ്പെടുന്നത്. 1970ൽ പുറത്തിറങ്ങിയ സിഐഡി ശങ്കർ എന്ന ചിത്രത്തിന് ശേഷം സിഐഡി ശകുന്തള എന്നാണ് അറിയപ്പെട്ടിരുന്നത്.  മലയാളത്തിൽ കുപ്പിവള, കൊച്ചിൻ എക്സ്പ്രസ്, നീലപൊന്മാൻ, തച്ചോളി അമ്പു, ആവേശം (1979) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1998-ൽ പൊൻമാനൈ തേടി ആയിരുന്നു അവളുടെ അവസാന സിനിമ. എന്നാൽ 2019 വരെ നിരവധി ടെലിവിഷൻ സീരിയലുകളിൽ  സജീവമായിരുന്നു.

കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios