Asianet News MalayalamAsianet News Malayalam

സ്‍പൈഡര്‍ ഉപേക്ഷിക്കാൻ കാരണമെന്ത്?, ഒടുവില്‍ ഇതാ വമ്പൻ പ്രൊജക്റ്റുമായി സിദ്ധാര്‍ഥ് മല്‍ഹോത്ര

സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി വരാനിരിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

 

Sidharth Malhotras upcoming bollywood film update out hrk
Author
First Published Oct 14, 2024, 2:34 PM IST | Last Updated Oct 14, 2024, 2:34 PM IST

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. ഒരു പ്രണയ ചിത്രത്തിലായിരിക്കും താരം ഇനി നായകനാകുക എന്നാണ് റിപ്പോര്‍ട്ട്. തുഷാര്‍ ജലോട്ടയായിരിക്കും സംവിധാനം നിര്‍വഹിക്കുക. ജാൻവി കപൂര്‍ നായികയായി എത്തും.

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന സ്‍പൈഡര്‍ സിനിമയില്‍ ജാൻവി കപൂര്‍ നായികയാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് ത്രില്ലര്‍ ചിത്രമായിട്ടായിരുന്നു ആലോചിച്ചിരുന്ന. എന്നാല്‍ ത്രില്ലര്‍ ചിത്രങ്ങള്‍ നിലവില്‍ ഒടിടിയിലാണ് വിജയിക്കുന്നത് എന്നതിനാല്‍ ഴോണര്‍ മാറ്റുകയായിരുന്നു. എന്തായാലും പുതിയ വാര്‍ത്ത ബോളിവുഡ് താരങ്ങളുടെ ആരാധകരെ ആകാംക്ഷയിലാക്കിയിട്ടുണ്ട്.

സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിടുന്നുണ്ട്. താരത്തിന്റെ യോദ്ധ ആഗോളതലത്തില്‍ മോശമല്ലാത്ത കളക്ഷൻ നേടിയിരുന്നു.

തിരക്കഥ സാഗര്‍ ആംബ്രെയാണ് എഴുതിയത്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Read More: ആ വൻ താരം നിരസിച്ചു, വേട്ടയ്യനിലേക്ക് ഒടുവില്‍ ഫഹദെത്തി, പിന്നീട് നടന്നത് ചരിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios