'കങ്കുവ 2' എപ്പോള്‍? പ്ലാന്‍ വ്യക്തമാക്കി നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ

നവംബര്‍ 14 നാണ് കങ്കുവയുടെ റിലീസ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം

producer ke gnanavel raja about kanguva 2 suriya sivakumar

തമിഴ് സിനിമയിലെ അപ്കമിംഗ് റിലീസുകളില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരിക്കുന്ന ചിത്രമാണ് കങ്കുവ. ഫാന്‍റസി ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം ശിവയാണ്. വമ്പന്‍ കാന്‍വാസില്‍, 300 കോടിയുടെ നിര്‍മ്മാണ ചെലവില്‍ എത്തുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സ്റ്റുഡിയോ ഗ്രീനും യു വി ക്രിയേഷന്‍സും ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ് ചിത്രത്തിന്‍റെ പ്രധാന നിര്‍മ്മാതാവായ കെ ഇ ജ്ഞാനവേല്‍ രാജ. ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവും എന്നതാണ് അത്.

രണ്ട് ഭാഗങ്ങളായുള്ള സിനിമയായാണ് ശിവ നിലവില്‍ കങ്കുവ പ്ലാന്‍ ചെയ്തിട്ടുള്ളതെന്ന് ജ്ഞാനവേല്‍ രാജ പറയുന്നു. വെബ് സിരീസിനുള്ള നിരവധി ആശയങ്ങളും കങ്കുവയെ ചുറ്റിപ്പറ്റി അദ്ദേഹത്തിന് ഉണ്ടെന്നും. "ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകമാണ് ശിവ സൃഷ്ടിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ അത് ഏറെ ഇഷ്ടപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. ഉദ്രനെപ്പോലെയാണ് (ബോബി ഡിയോള്‍) ചിത്രത്തിലെ ഓരോ കഥാപാത്രവും. ഓരോ കഥാപാത്രങ്ങള്‍ക്കും ബാക്ക് സ്റ്റോറിയുമുണ്ട്", ജ്ഞാനവേല്‍ രാജ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

രണ്ടാം ഭാഗത്തിന്‍റെ നിര്‍മ്മാണം ആലോചനയിലുണ്ടെന്നും ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും നിര്‍മ്മാതാവ് പറയുന്നു. 2026 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ റിലീസ് 2027 ല്‍ ആയിരിക്കും. സംവിധായകന്‍ ശിവയുടെയും സൂര്യയുടെയും കരിയറുകളിലെ ഏറ്റവും വലിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവയ്ക്കൊപ്പം ആദി നാരായണയും മദന്‍ ഗാര്‍ഗിയും ചേര്‍ന്നാണ്. വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, അബ്ദുള്ള അല്‍ സാജിദ് എന്നിവരാണ് കെ ഇ ജ്ഞാനവേല്‍ രാജയ്ക്കൊപ്പം ചേര്‍ന്ന് കങ്കുവ നിര്‍മ്മിക്കുന്നത്. നവംബര്‍ 14 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. 

ALSO READ : ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരന്‍; 'ദി പെറ്റ് ഡിറ്റക്റ്റീവ്' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios