Bheemla Nayak Audience Response : തെലുങ്ക് അയ്യപ്പനും കോശിയും എങ്ങനെയുണ്ട് ? 'ഭീംല നായക്' പ്രേക്ഷക പ്രതികരണം
നിത്യ അവതരിപ്പിച്ച കഥാപാത്രവും ഏറെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. പവൻ കല്യാണിന്റെ പെയർ ആയാണ് നിത്യ ചിത്രത്തിലെത്തിയത്.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഭീംല നായക് ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. 'അയ്യപ്പനും കോശിയും'(Ayyappanum Koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്കാണിത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(Sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati). റിലീസ് ചെയ് മണിക്കൂറുകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ഭീംല നായകിന്റെ പല വശങ്ങളെയും പ്രത്യേകിച്ച് അതിലെ പ്രധാന താരങ്ങൾ തമ്മിലുള്ള കോംമ്പിനേഷനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. "പവൻ കല്യാണിന്റെ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളെക്കാൾ മികച്ച പ്രകടനം. റാണ അതിശയിപ്പിച്ചു. ആദ്യപകുതി കലക്കി. പെർഫെക്റ്റ് സിനിമ. അനേകം പവർ പാക്ക്ഡ് നിമിഷങ്ങൾ", എന്നിങ്ങനെയാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്. നിത്യ അവതരിപ്പിച്ച കഥാപാത്രവും ഏറെ പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. പവൻ കല്യാണിന്റെ പെയർ ആയാണ് നിത്യ ചിത്രത്തിലെത്തിയത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് പലതവണയായി മാറ്റിയിരുന്നു. പവന്‍ കല്ല്യാണാണ് ബിജു മേനോന്‍റെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.
രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്‍തിരിക്കുന്നത്.
ഹിന്ദിയിലും അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡിലിലെ അയ്യപ്പനും കോശിയുമായി എത്തുന്നത് ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതനുസരിച്ചാണെങ്കിൽ 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജോൺ എബ്രഹാമും അഭിഷേകും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടാകും.
തമിഴിൽ കാര്‍ത്തിയും പാര്‍ഥിപനുമാണ് പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച ടൈറ്റില്‍ റോളുകളില്‍ എത്തുകയെന്നാണ് വിവരം.