'ഓഫീസർ ഓൺ ഡ്യൂട്ടി' : പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബന്‍റെ ത്രില്ലര്‍ പ്രഖ്യാപനം

കുഞ്ചാക്കോ ബോബന്‍റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ചിത്രം ഒരു പൊലീസ് ക്രൈം ത്രില്ലർ ആയിരിക്കും.

Officer on Duty: Kunchacko Boban's thriller movie announced on his birthday

കൊച്ചി: കുഞ്ചാക്കോ ബോബന്‍റെ  പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം. നായാട്ട് സിനിമ ടീമിന്‍റെതാണ് പുതിയ ചിത്രം. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ പേര് ഓഫീസർ ഓൺ ഡ്യൂട്ടി എന്നാണ്. ജിത്തു അഷ്റഫ്  സംവിധാനം ചെയ്യുന്ന ചിത്രം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

ഒരു പൊലീസ് ക്രൈം ത്രില്ലർ ജോണറിലായിരിക്കും ചിത്രം എത്തുക. ചാക്കോച്ചന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിട്ടുണ്ട്.  പ്രിയാമണിയാണ് ചിത്രത്തിലെ നായിക, ജഗദീഷ്, വിശാഖ് നായർ, റംസാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ. ഇല വീഴാപൂഞ്ചിറാ എന്ന ചിത്രത്തിന്‍റെ സംവിധായകനായ  ഷാഹി കബീര്‍ പൊലീസ് പാശ്ചത്തലത്തില്‍ ഒരുക്കിയ നായാട്ട്, ജോസഫ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. 

സൂപ്പർഹിറ്റ് ചിത്രം 'പ്രണയ 'കണ്ണൂർ സ്‌ക്വാഡ്'ന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. 'നായാട്ട്', 'ഇരട്ട' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച നടനാണ് ജിത്തു അഷറഫ്. ചിത്രസംയോജനം- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ-ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ-രാഹുൽ സി പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ-റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, സെക്കൻഡ് യൂണിറ്റ് ഡിഒപി-അൻസാരി നാസർ,സ്പോട്ട് എഡിറ്റർ-ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട്ട് ഡയറക്ടർ-രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- റോനെക്സ് സേവ്യർ, സ്റ്റിൽസ്-നിദാദ് കെ എൻ, പി ആർ ഒ-എ എസ് ദിനേശ് .

കുഞ്ചാക്കോ ബോബന്‍റെ അവസാനം ഇറങ്ങിയ ചിത്രം അമല്‍ നീരദ് സംവിധാനം ചെയ്ത  ബോഗയ്ന്‍‍വില്ലയായിരുന്നു. ചിത്രം തീയറ്ററില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ലാജോ ജോസ് എഴുതിയ റൂത്തിന്‍റെ ലോകം എന്ന നോവലിനെ അധികരിച്ചാണ് അമല്‍ നീരദ് സിനിമയൊരുക്കിയിരിക്കുന്നത്. 

ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു എക്സ്റ്റന്‍ഡഡ് കാമിയോ റോളിലും എത്തുന്നു. ഒരു അമല്‍ നീരദ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യമായാണ് എത്തുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ, ജിനു ജോസഫ്, നിസ്താര്‍ സേഠ്, ഷോബി തിലകന്‍, വിജിലേഷ് കരയാട് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

ഞെട്ടിക്കുന്ന ജ്യോ​തിര്‍മയി, പിടിച്ചിരുത്തുന്ന അമല്‍ നീരദ്; 'ബോഗയ്ന്‍‍വില്ല' റിവ്യൂ

ഭീഷ്‍മപർവമല്ല ബോഗയ്‍ൻവില്ല, ഇതാ ആഗോള കളക്ഷനില്‍ ആ സംഖ്യ മറികടന്നു, വിശ്വാസം സംവിധായകന്റെ ഗ്യാരന്റിയിൽ

 

 

Latest Videos
Follow Us:
Download App:
  • android
  • ios