Asianet News MalayalamAsianet News Malayalam

ഞെട്ടിക്കല്‍ തുടരാന്‍ സൂര്യ; ബിഗ് ബജറ്റില്‍ കരിയറിലെ 45-ാം ചിത്രം

കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന് ശേഷം സൂര്യ ആര്‍ ജെ ബാലാജിക്കൊപ്പം. നിര്‍മ്മാണം ഡ്രീം വാരിയർ പിക്ചേഴ്സ്

new tamil movie suriya 45 to be directed by rj balaji
Author
First Published Oct 14, 2024, 7:08 PM IST | Last Updated Oct 14, 2024, 7:08 PM IST

തമിഴ് താരം സൂര്യ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ കരിയറിലെ 45-ാം ചിത്രമാണ്. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിമ്മാണവും വിതരണവും നിർവഹിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ നിർമ്മാണം. ചിത്രം പൂജ ചടങ്ങോടെ ആരംഭിച്ചു.

ജോക്കർ, അരുവി, തീരൻ അധികാരം ഒണ്‍ട്ര്, കൈതി, സുൽത്താൻ, ഒകെ ഒകാ ജീവിതം, ഫർഹാന തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച പ്രശസ്ത പ്രൊഡക്ഷൻ ഹൗസ് ആണ് ഡ്രീം വാരിയർ പിക്‌ചേഴ്‌സ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം പ്രൊഡക്ഷൻ ഹൗസിന്റെ ബിഗ് ബജറ്റ് ചിത്രമാണ്. മൂക്കുത്തി അമ്മൻ, വീട്ടിലെ വിശേഷങ്ങൾ തുടങ്ങിയ തമാശ നിറഞ്ഞതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് ആർ ജെ ബാലാജി. ഒരു വർഷത്തിലേറെയായി ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു ബാലാജി. 

എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. റഹ്‍മാനും സൂര്യയും മുമ്പ് സില്ലിന് ഒരു കാതൽ, ആയുധ എഴുത്ത്, '24' തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നവംബറില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമ 2025 ന്‍റെ രണ്ടാം പകുതിയില്‍ തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പ്ലാന്‍. ഗംഭീര താരനിരയും മികച്ച ടെക്നീഷ്യൻമാരുടെ കൂട്ടായ്മയും ഈ ചിത്രത്തില്‍ പ്രതീക്ഷിക്കാമെന്ന് നിർമ്മാതാക്കൾ പറയുന്നു. പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

ALSO READ : ഗോവിന്ദ് വസന്തയുടെ സംഗീതം; 'മെയ്യഴകനി'ലെ മനോഹര ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios