നയന്‍സിന്‍റെയും വിഘ്നേഷിന്‍റെയും കുട്ടികള്‍ക്ക് വയസ് രണ്ട് : 'വിവാഹ വീഡിയോ ' റിലീസ് പ്രഖ്യാപിച്ചു

നയൻതാരയുടെ വിവാഹവും ജീവിതവും പ്രതിപാദിക്കുന്ന 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെന്‍ററി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 

Nayanthara Beyond The Fairytale To Stream On Netflix From This Date

ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയുടെ വിവാഹം അടക്കം ജീവിത മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്ത്  ഒരുക്കുന്ന നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററി ഒടുവില്‍ റിലീസാകുന്നു. ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ് ഡേറ്റാണ് ഇപ്പോള്‍ പുറത്തുന്നത്. ബുധനാഴ്ച നെറ്റ്ഫ്ലിക്സ് റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്നതിനായി ഒരു പോസ്റ്റർ പുറത്തിറക്കി. 

നവംബർ 18 ന് നെറ്റ്ഫ്ലിക്സിൽ  നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ  പ്രീമിയർ ചെയ്യുക. പോസ്റ്ററിൽ, കറുത്ത വസ്ത്രത്തിൽ റെഡ് കാര്‍പ്പറ്റ് വാക്ക് നടത്തുന്ന നയന്‍സിനെ കാണാം.  “എല്ലാ പ്രപഞ്ചത്തിലും അവൾ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. നവംബർ 18-ന് നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ലില്‍ ലേഡി സൂപ്പർസ്റ്റാറിന്‍റെ ജീവിത യാത്രയും കാണുക, നെറ്റ്ഫ്ലിക്സില്‍ മാത്രം" എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍. ഇതേ ചിത്രം നയന്‍താരയും ഷെയര്‍ ചെയ്തിട്ടുണ്ട്. 

നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ലില്‍ നയൻതാരയുടെ സിനിമാ സംവിധായകന്‍ വിഘ്നേശ് ശിവനുമായുള്ള വിവാഹവും, ​​നയൻതാരയുടെ പ്രൊഫഷണൽ നേട്ടങ്ങൾക്കൊപ്പം നയന്‍സിന്‍റെ പ്രണയകഥയും ഉണ്ടാകും. "നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ, ചലച്ചിത്ര സംവിധായകന്‍ വിഘ്നേശ് ശിവനുമായുള്ള വിവാഹത്തിന്‍റെ പശ്ചാത്തലത്തിൽ നയൻതാരയുടെ ജീവിതം അവതരിപ്പിക്കുന്നുവിജയം, സ്നേഹം, സന്തോഷം എന്നിവയുടെ കഥയും ചിത്രം പറയുന്നു,” ഒരു നെറ്റ്ഫ്ലിക്സിലെ ഡോക്യുമെന്‍ററി സിനോപ്സ് പറയുന്നത് ഇങ്ങനെയാണ്. 

നയൻതാരയും വിഘ്നേഷ് ശിവനും തമിഴ് സിനിമയിലെ പവര്‍ കപ്പിള്‍സയാണ് അറിയപ്പെടുന്നത്. 2015 ൽ നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. ഈ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. 2021 ൽ ദമ്പതികൾ അവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഒരു സ്വകാര്യ ചടങ്ങിൽ വിവാഹനിശ്ചയം നടത്തുകയും റജിസ്ട്രര്‍ വിവാഹവും ചെയ്തിരുന്നു. 

2022 ലെ അവരുടെ മഹത്തായ വിവാഹത്തിന് ശേഷം 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികള്‍ക്ക് ലഭിച്ചു. അതേ സമയം വിവാഹ ഡോക്യുമന്‍ററിയില്‍ ഇരട്ട ആൺമക്കളുടെ വരവും അതിന്‍റെ  വിവാദവും ഉൾപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ട്. വാടക ഗർഭധാരണ സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ദമ്പതികൾ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

നയന്‍താര നായികയായി ടെസ്റ്റ്, മണ്ണങ്ങാട്ടി എന്നീ രണ്ട് തമിഴ് ചിത്രങ്ങള്‍ റിലീസാകാനുണ്ട്. നടൻ കവിനൊപ്പമുള്ള ഒരു സിനിമയും നിവിൻ പോളിയ്‌ക്കൊപ്പം ഡിയർ സ്റ്റുഡന്‍റ് എന്ന മലയാള ചിത്രവും നയന്‍സിന്‍റെതായി വരാനുണ്ട്. സംവിധായകൻ വിഘ്നേഷ് ശിവൻ  ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ്.

നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്‌ലിന്‍റെ ടീസർ സെപ്റ്റംബർ 24-ന് ടുഡം: എ നെറ്റ്ഫ്ലിക്സ് ഗ്ലോബൽ ഫാൻ ഇവന്‍റില്‍ പുറത്തുവിട്ടിരുന്നു. നയൻതാരയുടെയും വിഘ്‌നേഷ് ശിവന്‍റെയും ഗംഭീര വിവാഹത്തിനുള്ള ഒരുക്കങ്ങൾ കാണിക്കുന്ന ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള ടീസറായിരുന്നു ഇത്.

കല്യാണം വരെ വിറ്റു, കുട്ടികളുടെ ആയമാർക്ക് നിർമാതാക്കൾ കാശ് കൊടുക്കണം, ഇതിലെന്ത് ന്യായം: നയൻസിനെതിരെ ആരോപണം

'ഉന്നാൽ മുടിയും..'; മേക്കാത് കുത്തി നയൻതാര, ഒപ്പം ക്യൂട്ട് എക്സ്പ്രഷനുകളും, വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios