Asianet News MalayalamAsianet News Malayalam

ബോക്സ് ഓഫീസില്‍ ഒരുങ്ങുന്നത് ബി​ഗ് ക്ലാഷ്? വന്‍ മത്സരത്തിലേക്ക് ആ മോഹന്‍ലാല്‍ ചിത്രവും?

തമിഴ് സിനിമയില്‍ നിന്ന് ഈ വര്‍ഷത്തെ രണ്ട് പ്രധാന സിനിമകള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

mohanlal starring l 360 to be released on the same day with vettaiyan of rajinikanth and kanguva of suriya sivakumar
Author
First Published Jul 2, 2024, 5:19 PM IST

ഏത് ഭാഷകളിലെയും ബി​ഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളുടെ കളക്ഷനിലെ ഒരു നല്ല ശതമാനവും ഇന്ന് വരുന്നത് റിലീസിന്‍റെ ആദ്യ ദിനങ്ങളിലാണ്. വൈഡ് റിലീസി​ഗും മികച്ച പ്രീ റിലീസ് പ്രൊമോഷനുമൊക്കെ കൊണ്ടാണ് ഇത് സാധിക്കുന്നത്. റിലീസ് ദിനത്തിലെ ആദ്യ അഭിപ്രായം മുന്‍കാലങ്ങളേക്കാള്‍ ഒരു സിനിമയുടെ വിധി നിര്‍ണ്ണയിക്കുന്ന കാലം കൂടിയാണിത്. ആ​ദ്യദിനം പോസിറ്റീവ് അഭിപ്രായം വന്നാല്‍ മികച്ച വിജയവും ഇനി ​നെ​ഗറ്റീവ് അഭിപ്രായമാണ് വരുന്നതെങ്കില്‍ ഏറെക്കുറെ പരാജയവുമാണ് ഇന്ന് സിനിമകളെ കാത്തിരിക്കുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ സോളോ റിലീസിന് ശ്രമിക്കുന്നത് പരമാവധി സ്ക്രീനുകള്‍ കിട്ടാനാണ്. എന്നാല്‍ ചിലപ്പോഴൊക്കെ അത് സാധിക്കാതെപോവാറുണ്ട്. ചില പ്രധാന സിനിമകള്‍ ഒരേ ദിവസം അപ്പോള്‍ എത്തും. അത്തരത്തില്‍ ഒരു ബോക്സ് ഓഫീസ് ക്ലാഷ് വരാനിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

തമിഴ് സിനിമയില്‍ നിന്ന് ഈ വര്‍ഷത്തെ രണ്ട് പ്രധാന സിനിമകള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രജനികാന്ത് ചിത്രം വേട്ടൈയനും സൂര്യ ചിത്രം കങ്കുവയുമാണ് അത്. പൂജ സീസണ്‍ ആയ ഒക്ടോബര്‍ 10 നാണ് ഈ ചിത്രങ്ങള്‍ എത്തുക. മലയാളി സിനിമാപ്രേമികള്‍ക്കിടയിലും വലിയ കാത്തിരിപ്പുള്ള ചിത്രങ്ങളാണ് ഇവ. അക്കൂട്ടത്തിലേക്ക് മലയാളത്തിലെ ഒരു പ്രധാന ചിത്രം കൂടി എത്തുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് അത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണ് (എല്‍ 360).

ഈ ചിത്രം ഓണത്തിന് എത്തിക്കാനാണ് അണിയറക്കാരുടെ പ്ലാന്‍ എന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം പൂജ സീസണിലേക്ക് റിലീസ് മാറ്റുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഉടന്‍ പൂര്‍ത്തിയാകുന്ന നിലവിലെ ഷെഡ്യൂളിന് ശേഷം മോഹന്‍ലാല്‍ എമ്പുരാനില്‍ ജോയിന്‍ ചെയ്യുമെന്നും അതിന് ശേഷമേ എല്‍ 360 യുടെ അടുത്ത ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യൂവെന്നും ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനികാന്തിന്‍റെ വേട്ടൈയനാണ് ഒക്ടോബറില്‍ എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴും റിലീസ് തീയതി ഇപ്പോഴും ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ചിത്രം ഒക്ടോബര്‍ 10 റിലീസ് തന്നെ ആയിരിക്കുമെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. സൂര്യയുടെ കങ്കുവ ഒക്ടോബര്‍ 10 ന് എത്തുമെന്ന ഔദ്യോ​ഗിക പ്രഖ്യാപനം വന്നത് ജൂണ്‍ 27 ന് ആണ്. മറ്റ് ചിത്രങ്ങളുടെയും ഔദ്യോ​ഗിക പ്രഖ്യാപനങ്ങള്‍ വരാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ALSO READ : ഇങ്ങനെയുണ്ടോ ഒരു സിങ്ക്? 'കല്‍ക്കി'യിലെ പാട്ടിലും 'ഏട്ടന്‍ ഡാന്‍സിംഗ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios