'ഈ പയ്യനാണ് ഇത് ചെയ്തതെന്ന് ആരും വിശ്വസിക്കില്ല'; സംവിധായകനെ കണ്ട് മമ്മൂട്ടി പറഞ്ഞു

ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടുന്നത്

mammoottys comment when he first saw Venky Atluri the director of lucky baskhar starring dulquer salmaan

തെന്നിന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയാവുന്ന ചിത്രങ്ങളിലൊന്നാണ് ലക്കി ഭാസ്കര്‍. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഈ തെലുങ്ക് ചിത്രം ബഹുഭാഷാ മൊഴിമാറ്റ പതിപ്പുകളിലാണ് ദീപാവലിക്ക് തിയറ്ററുകളില്‍ എത്തിയത്. തെലുങ്ക് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും തമിഴ്നാട്ടിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഒപ്പം വിദേശ മാര്‍ക്കറ്റുകളിലും. ഇപ്പോഴിതാ സംവിധായകന്‍ വെങ്കി അറ്റ്ലൂരിയെ സംബന്ധിക്കുന്ന രസകരമായ ഒരു വിലയിരുത്തല്‍ നടത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അദ്ദേഹത്തിന്‍റെ ലുക്കിനെക്കുറിച്ചാണ് അത്.

വെങ്കി അറ്റ്ലൂരിയെ കണ്ടാല്‍ ഒരു പയ്യന്‍ ലുക്കാണ് തോന്നുകയെന്നും തന്‍റെ അച്ഛനും അങ്ങനെയാണ് പറ‍ഞ്ഞതെന്നും ചിത്രത്തിന്‍റെ ഇന്ന് നടന്ന വിജയാഘോഷ വേദിയില്‍ ദുല്‍ഖര്‍ പറഞ്ഞു. "വെങ്കിക്കൊപ്പമാണ് (വെങ്കി അറ്റ്ലൂരി) ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. അദ്ദേഹത്തെ കാണാന്‍ ഒരു ചെറിയ പയ്യനെപ്പോലെയാണ്. ഈ പയ്യനാണ് ഈ സിനിമ സംവിധാനം ചെയ്തതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്നാണ് വെങ്കിയെ കണ്ടപ്പോള്‍ എന്‍റെ അച്ഛന്‍ പറഞ്ഞത്. അദ്ദേഹത്തെ കണ്ടാല്‍ ഒരു സംവിധായകനാണെന്ന് തോന്നില്ല. ഒരു ഹാറ്റ് വെക്കുക, ഡയറക്ടേഴ്സ് ചെയറില്‍ ഇരിക്കുക തുടങ്ങിയ ക്ലീഷേകളൊക്കെ അതിനായി ആവശ്യം വന്നേക്കും", ദുല്‍ഖറിന്‍റെ വാക്കുകള്‍.

ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിനും (കല്‍ക്കി 2898 എഡിയുടെയും സംവിധായകന്‍) രണ്ടാം ചിത്രം സീതാ രാമത്തിന്‍റെ സംവിധായകന്‍ ഹനു രാഘവപ്പുഡിയും വിജയാഘോഷ വേദിയില്‍ ഉണ്ടായിരുന്നു. പിരീഡ് ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ലക്കി ഭാസ്കര്‍ നിര്‍മ്മിച്ചിരിക്കുന്നത് സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. 

ALSO READ : 'സ്‍കൂള്‍ കുട്ടികള്‍ എന്നെ കണ്ടാല്‍ ആ ഡയലോഗുകള്‍ പറയും'; 'മഞ്ഞുരുകും കാല'ത്തിലെ കുഞ്ഞ് ജാനിക്കുട്ടി പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios