Asianet News MalayalamAsianet News Malayalam

മലയാളി ഫ്രം ഇന്ത്യ കഥ മോഷണ ആരോപണം: 'പടം ചെയ്യാനിരുന്നത് മറ്റൊരാള്‍, പിഡിഎഫ് തുറന്ന് നോക്കിയില്ല'

ഫെഫ്ക മേധാവി ബി ഉണ്ണികൃഷ്ണന്‍. ഫെഫ്ക റൈറ്റേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, മലയാളി ഫ്രം ഇന്ത്യ നിര്‍മ്മാതാവ് ലിസ്റ്റന്‍ സ്റ്റീഫന്‍, സംവിധായകന്‍ ഡിജോ, തിരക്കഥകൃത്ത് ഷാരിസ് മുഹമ്മദ് എന്നിവരാണ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തത്. 
 

Malayalee from India Script row : Press meet of makers reveal twist in incident
Author
First Published May 9, 2024, 9:23 AM IST

കൊച്ചി: മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിനെതിരെ തിരക്കഥകൃത്ത് നിഷാദ് കോയ ആരോപിച്ച തിരക്കഥ മോഷണ ആരോപണം തള്ളി നിര്‍മ്മാതാക്കളുടെ സംഘടനയും ഫെഫ്കയും  അണിയറക്കാരും. കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഡിജോ ജോസ് സംവിധാനം ചെയ്ത് ലിസ്റ്റിന്‍ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വന്ന ആരോപണം പരിശോധിച്ചപ്പോള്‍ കാര്യമില്ലാത്തതാണെന്ന് സിനിമ സംഘടനകള്‍ തന്നെ വ്യക്തമാക്കുന്നത്. 

ഫെഫ്ക മേധാവി ബി ഉണ്ണികൃഷ്ണന്‍. ഫെഫ്ക റൈറ്റേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, മലയാളി ഫ്രം ഇന്ത്യ നിര്‍മ്മാതാവ് ലിസ്റ്റന്‍ സ്റ്റീഫന്‍, സംവിധായകന്‍ ഡിജോ, തിരക്കഥകൃത്ത് ഷാരിസ് മുഹമ്മദ് എന്നിവരാണ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തത്. 

നിഷാദ് കോയയുടെ ആരോപണം തികച്ചും യാഥാര്‍ശ്ചികമായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് വാര്‍ത്ത സമ്മേളനത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. 2021 ല്‍ തന്നെ ഷാരിസ് മുഹമ്മദ് ഈ ചിത്രത്തിന്‍റെ തിരക്കഥ മറ്റൊരു സംവിധായകന് വേണ്ടി തയ്യാറാക്കിയിരുന്നു. കൊവിഡ് മൂലം ഒന്നിച്ച് കഴിയേണ്ടിവരുന്ന ഇന്ത്യക്കാരന്‍റെയും പാകിസ്ഥാനിയുടെയും കഥയായിരുന്നു ഇത്. 

എല്ലാം ശരിയാകും എന്ന ചിത്രത്തിന്‍റെ ക്യാമറമാന്‍ ശ്രീജിത്താണ് അത് ചെയ്യാനിരുന്നത്. ഹരീസ് ദേശം അത് നിര്‍മ്മിക്കാനും തയ്യാറായി. ഇതിന്‍റെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് മനസിലായി എന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഈ ചിത്രം നടക്കാത്തതിനാല്‍ പിന്നീട് ജനഗണമന സമയത്ത് ഡിജോയോട് കഥ പറയുകയും അത് ഒകെ ആകുകയുമായിരുന്നു.

ജയസൂര്യ നിഷാദ് കോയയുടെ കഥ പറഞ്ഞുവെന്നാണ് പറയുന്നത്. എന്നാല്‍ താന്‍ ഒരു വണ്‍ ലൈന്‍ മാത്രമാണ് സൂചിപ്പിച്ചതെന്നാണ് ജയസൂര്യ പറഞ്ഞതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പിന്നീട് പൃഥ്വിരാജ് രണ്ട് കഥയിലും സാമ്യതയുണ്ടെന്ന് പറഞ്ഞ് നിഷാദ് കോയയോട് ഡിജോയെ ബന്ധപ്പെടാന്‍ പറഞ്ഞപ്പോള്‍ നിഷാദ് അന്ന് അയച്ച പിഡിഎഫ് ഡിജോ തുറന്ന് പോലും നോക്കിയില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

രണ്ട് തിരക്കഥകൃത്തുക്കള്‍ക്ക് ഒരേ ചിന്ത ഉണ്ടാകുന്നത് മുന്‍പും സംഭവിച്ചിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. ഇത്തരത്തില്‍ ഒരു ഇന്ത്യ പാക് കഥ മുന്‍പ് രജപുത്ര നിര്‍മ്മിക്കാന്‍ അഡ്വാന്‍സ് കൊടുത്തിരുന്നുവെന്നും പത്ര സമ്മേളനത്തില്‍ അണിയറക്കാര്‍ പറ‍ഞ്ഞു. 

മികച്ച കളക്ഷൻ നേടി മലയാളി ഫ്രം ഇന്ത്യ രണ്ടാം വാരത്തിലേക്ക്

ഹിന്ദിയില്‍ 'രോമാഞ്ചം' എത്തും മുന്‍പ് സംവിധായകന്‍ വിടവാങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios